Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 19, 2024, 03:53 am IST
in Kerala

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃപ്രയാര്‍ സന്ദര്‍ശനത്തിന് ഏറെ അര്‍ഥ തലങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രാണപ്രതിഷ്ഠയ്‌ക്കു ദിവസങ്ങള്‍ക്കു മുമ്പാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇത് തൃപ്രയാര്‍ ക്ഷേത്രത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ആസേതു ഹിമാചലം ഭാരതത്തില്‍ രാമന്‍ നിറഞ്ഞുനില്‍ക്കുന്നത് ജനശ്രദ്ധയില്‍ കൊണ്ടുവന്നു മോദി.

കേരള സാംസ്‌കാരിക ചരിത്രത്തില്‍ പ്രഥമ സ്ഥാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം. 2000 വര്‍ഷത്തിലേറെയായുള്ള ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്നത് തൃപ്രയാര്‍ തേവര്‍ ശ്രീരാമനാണ്. ഭൂമിയിലെ ദേവ മേള എന്നറിയപ്പെടുന്ന ഈ പൂരം ഇടയ്‌ക്കു മുടങ്ങിയെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചു. ഇപ്പോള്‍ മുടക്കമില്ലാതെ 1441 വര്‍ഷം പിന്നിട്ടു. കേരളത്തിലെ ഏറ്റവും പ്രാചീന സാംസ്‌കാരിക മേളയാണിത്.

കേരളത്തില്‍ കര്‍ക്കടകത്തില്‍ നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിലെ പ്രധാന കേന്ദ്രവും തൃപ്രയാറാണ്. ഇവിടെ രാമനെ ദര്‍ശിച്ച ശേഷം ഭക്തര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍), മൂഴിക്കുളം ക്ഷേത്രം (ലക്ഷ്മണന്‍), പായമ്മല്‍ ക്ഷേത്രം (ശത്രുഘ്നന്‍) എന്നീ സഹോദരന്മാരെയും ദര്‍ശിക്കുന്നതാണ് നാലമ്പല തീര്‍ഥാടനം. ലക്ഷങ്ങളാണ് ഓരോ തീര്‍ഥാടന കാലത്തും ഇവിടെയെത്തുക. രാമായണവും രാമനും കേരളത്തിനും എത്ര മേല്‍ പ്രിയപ്പെട്ടതാണെന്ന് പ്രധാനമന്ത്രി രാജ്യത്തെയും ലോകത്തെയും ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ മാസത്തെ മന്‍ കീ ബാത്തിലും പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

കേരളത്തിലെത്തുന്നതിനു മുമ്പ് പ്രധാനമന്ത്രി ആന്ധ്രയിലെ ലേപാക്ഷി ക്ഷേത്രവും സന്ദര്‍ശിച്ചു. സീതാപഹരണ സമയത്ത് രാവണനെ തടഞ്ഞ് വീരമൃത്യു വരിച്ച പക്ഷി ശ്രേഷ്ഠന്‍ ജടായുവിന്റെ പേരിലുള്ളതാണ് ലേപാക്ഷി ക്ഷേത്രം. അടുത്ത ദിവസം അദ്ദേഹം രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കും. ശ്രീരാമന്‍ പ്രതിഷ്ഠിച്ചതായി പറയുന്ന ശിവലിംഗമാണ് രാമേശ്വരത്തേത്. ജാതി-മത-ഭാഷാ ഭേദങ്ങള്‍ക്കതീതമായി രാമന്‍ ദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ് നരേന്ദ്ര മോദി തന്റെ സന്ദര്‍ശനത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. രാമന്‍ എങ്ങനെ ദേശീയ പ്രതീകമാകുന്നെന്നു വ്യക്തമാക്കുകയാണ് മോദി.

കേരളത്തിലെ ഏറ്റവും പ്രമുഖ രാമക്ഷേത്രമായ തൃപ്രയാറില്‍ ഒരു മണിക്കൂറിലേറെ ചെലവഴിച്ച് വേദാലാപനവും രാമായണ പാരായണവും ശ്രവിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് വ്രതമെടുത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ഉള്‍പ്പെടെയുള്ള ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭാരതത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള രാമ സങ്കല്‍പ്പങ്ങളെ അടുത്തറിയുക കൂടി പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും പ്രത്യേകതകളും തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് പ്രധാനമന്ത്രി ചോദിച്ചറിയുകയും ചെയ്തു.

Tags: Narendra ModiTriprayar Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.