ന്യൂദൽഹി: കോച്ചിംഗ് സെന്റുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ ചേർക്കാൻ കഴിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെക്കന്ററി സ്കൂൾ പരീക്ഷയിൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം മാത്രമെ പ്രവേശന നടപടികൾ അനുവദിക്കൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഇതിനു പുറമെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുതെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനും സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനുമായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കുന്നതിനുമുള്ള മാർഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, പുറത്താക്കൽ, കോച്ചിംഗിലെ സൗകര്യങ്ങളുടെ അഭാവം കൂടാതെ അവർ സ്വീകരിക്കുന്ന അധ്യാപന രീതികൾ എന്നിവയെക്കുറിച്ച് സർക്കാരിന് ലഭിച്ച പരാതികളെ തുടർന്നാണ് മാറ്റങ്ങൾ.
രജിസ്ട്രേഷനുള്ള നിരവധി വ്യവസ്ഥകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോച്ചിംഗ് സെന്ററിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളോ റാങ്കുകളുടെ ഉറപ്പോ നൽകരുത്. 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ എൻ റോൾ ചെയ്യരുത്. സെക്കന്റി സ്കൂൾ പരീക്ഷയ്‌ക്ക് ശേഷം മാത്രമെ വിദ്യാർകൾക്ക് പ്രവേശനം നടക്കൂ.
കൂടാതെ കോച്ചിംഗിന്റെ ഗുണനിലവാരം വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ അല്ലെങ്കിൽ കോച്ചിംഗ് സെന്ററോ അതിന്റെ വിദ്യാർത്ഥികളോ നേടിയ ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നേരിട്ടോ അല്ലാതെയുള്ള അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കരുത്. തുടങ്ങിയവയൊക്കെയാണ് രജിസ്ട്രേഷനുള്ള വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: