തിരുവനന്തപുരം: കേരളം കടന്നു പോകുന്ന ഭരണകൂട ഫാസിസ്റ്റ് കാലഘട്ടത്തിലെ നിവൃത്തികെട്ട സാഹചര്യത്തിലെങ്കിലും വാക്കുകള്‍ കൊണ്ട് തിരുത്താന്‍ ഒരുമ്പെട്ട എം. ടി വാസുദേവന്‍ നായര്‍ ബൗദ്ധിക സമൂഹത്തിന് ധീരമായ നിലപാടുകളെടുക്കുവാന്‍ പ്രചോദനം നല്‍കിയെന്ന് അഖിലഭാരതീയ സാഹിത്യ പരിഷത്ത്.
എംടിയെ പിന്തുണച്ച് പ്രതികരിക്കാന്‍ തയാറായ എം.കെ.സാനു, സച്ചിദാനന്ദന്, എന്‍.എസ്.മാധവന്, സക്കറിയ, ജോയ് മാത്യു, പി.കെ.ഗോപി, എന്‍.ഇ.സുധീര്‍ തുടങ്ങിയ സാഹിത്യകാരന്മാരെ പരിഷത്ത് അഭിനന്ദിച്ചു. എംടിയുടെ വിമര്‍ശനം ഭരണാധികാരിയുടെ നേരേ പിടിച്ച കണ്ണാടിയെന്നതിനൊപ്പം ബുദ്ധിജീവി സമൂഹത്തിന് സ്വയം തിരുത്തുവാനുള്ള സന്ദേശമാണെന്ന് പരിഷത്ത് സംസ്ഥാന സംയോജകന്‍ ഡോ.കെ.സി.അജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: