നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കംപനിയായ ഫോര്‍ഡ് വിദേശ വിപണിയില്‍ ഉള്ള എന്‍ഡവര്‍ വാഹനത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ വീണ്ും തിരിച്ചെത്തിയേക്കുമെന്ന സൂചന ശക്തമാകുന്നു. ഇപ്പോള്‍ തായ് ലാന്റില്‍ എവറസ്റ്റ് എന്ന പേരില്‍ വില്‍ക്കുന്ന എസ് യുവിയെ എന്‍ഡവര്‍ എന്ന പേരില്‍ ഇന്ത്യയില്‍ പുറത്തിറക്കാനാണ് ഫോര്‍ഡ് ആലോചിക്കുന്നത്. ടൊയോട്ട ഫോര്‍ചുണര്‍ പോലെയുള്ള എസ് യുവികളെ വെല്ലുവിളിച്ചായിരിക്കും ഫോര്‍ഡിന്റെ പുതിയ എന്‍ഡവറിന്റെ വരവ്.
തല്ക്കാലം തായ്ലാന്റ് വിപണിയില്‍ എത്തിയ എവറസ്റ്റിന്റെ പാര്‍ട്സുകള്‍ ചെന്നൈയിലെ പഴയ പ്ലാന്റില്‍ അസംബിള്‍ ചെയ്ത് ഇന്ത്യയില്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. അതല്ലെങ്കില്‍ വാഹനമായിത്തന്നെ എവറസ്റ്റിനെ എന്‍ഡവര്‍ എന്ന പേരില്‍ ഇറക്കുമതി ചെയ്യാനും സാധ്യതയുണ്ട്.
നേരത്തെ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഫോര്‍ഡിന്റെ എന്‍ഡവറുമായി ഏറെ വ്യത്യാസങ്ങളുണ്ട് പുതിയ എന്‍ഡവറിന്. റേഞ്ചര്‍ പിക്കപ് ട്രക്കിന്റെ പ്ലാറ്റ് ഫോമില്‍ തന്നെയാണ് പുതിയ എന്‍ഡവറും നിര്‍മ്മിച്ചിരിക്കുന്നത്. മെട്രിക്സ് എല്‍ഇഡി ഹെഡ് ലാംപ്, സി ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലാംപ് എന്നിവയും 12 ഇഞ്ച് ടച്ച് സ്ക്രീനും 12.4 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലെയും ഉണ്ടാകും.
രണ് തരം എഞ്ചിനുകളാണ് ഉണ്ടാവുക. രണ്ടു ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും മുൂന്ന് ലിറ്റര്‍ വി6 വിഭാഗത്തില്‍ പ്പെട്ട ടര്‍ബോ ഡീസല്‍ എഞ്ചിനും.
നഷ്ടം മൂലം 2021ലാണ് ഫോര്‍ഡ് ഇന്ത്യയിലെ കാര്‍നിര്‍മ്മാണം അവസാനിപ്പിച്ചത്. 2022 ഫെബ്രുവരിയില്‍ വൈദ്യുത കാര്‍ നിര്‍മ്മാണത്തില്‍ പ്രവേശിച്ചെങ്കിലും അതും വിജയിച്ചില്ല. ചെന്നൈയിലെ നിര്‍മ്മാണ ശാലയും ഗുജറാത്തിലെ സാനന്ദിലെ എഞ്ചിന് നിര്‍മ്മാണ ഫാക്ടറിയും ഇപ്പോഴും ഫോര്‍ഡിന്റെ സ്വന്തമാണ്. അതുകൊണ്ട് വീണ്ടും കാര്‍നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കാന്‍ എളുപ്പമുണ്ട്. ചെന്നൈയിലെ ഫാക്ടറിക്ക് എല്ലാവിധ നിയമപരമായ സമ്മതപത്രവും കയ്യിലുണ്ട്. തല്ക്കാലം ഇവിടെ എന്‍ഡവര്‍ പാര്‍ട്സുകള്‍ തായ് ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്ത ശേഷം കൂട്ടിയോജിപ്പിക്കല്‍ മാത്രമായിരിക്കും നടത്തുക എന്നറിയുന്നു. മാത്രമല്ല, പഴയ ഇന്ത്യയില്‍ ഇറക്കിയിരുന്ന എന്‍ഡവറുമായി പുതിയ എന്‍ഡവറിന് ചില സാദൃശ്യങ്ങള്‍ ഉള്ളതിനാലും വീണ്ടും നിര്‍മ്മാണം തുടങ്ങുകയും എളുപ്പമായിരിക്കും.
എന്തായാലും ചെന്നായിലും സാനന്ദിലുമായി വാഹനനിര്മ്മാണവും എഞ്ചിന് നിര്‍മ്മാണവും പുനരാരംഭിക്കാനാണ് പദ്ധതി. ഫോര്‍ഡിന്റെ എഞ്ചിനുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയാണ്. അത്രയ്ക്ക് മികച്ച പെര്‍ഫോമന്‍സും ഗുണനിലവാരവുമാണ് ഈ എഞ്ചിനുകള്‍ക്ക്. അതുകൊണ്് എഞ്ചിന്നിര്മ്മാണവും പുനരാരംഭിച്ചേക്കും. 2022ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ വിടുംപോഴും എഞ്ചിന് വില്പനയില് ഫോര്‍ഡിന്റെ ലാഭം കുതിക്കുകയായിരുന്നു.
ഫോര്‍ഡ് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയത് ഫോര്‍ഡ് ഇക്കോ സ്പോര്‍ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: