Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമപാദം ചേർന്ന് കൗമാരതാരകം; രാജേന്ദ്രപ്രസാദ് ആവേശഭരിതനായത് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:25 pm IST
in India

പതിനാറ് വയസായിരുന്നു കര്‍സേവയ്‌ക്ക് പോകുമ്പോള്‍ രാജേന്ദ്രപ്രസാദ് ധര്‍കറിന്. ശ്രീരാമജന്മഭൂമി വിമോചനപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കേട്ട് ആവേശഭരിതമായിരുന്ന കൗമാരം. ചെറിയ കുട്ടികള്‍ കര്‍സേവയ്‌ക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരോട് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളായിരുന്നു രാജേന്ദ്രപ്രസാദ് മറുപടിയായി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നവര്‍ സ്വന്തം പ്രായം നോക്കിയില്ലായിരുന്നല്ലോ എന്ന ആ ഉത്തരത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി.

1990 ഒക്ടോബര്‍ 30 ഏകാദശി ദിവസമായിരുന്നുവെന്ന് രാജേന്ദ്രപ്രസാദിന്റെ അനുജന്‍ രവീന്ദ്രപ്രസാദ് ധര്‍കര്‍ ഓര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍സേവകരായി അന്ന് അയോദ്ധ്യയിലെത്തിയിരുന്നു. ചേട്ടന്‍ മാത്രമായിരുന്നില്ല വീട്ടില്‍ നിന്ന് സമരത്തില്‍ പങ്കാളിയായത്. അച്ഛനും അമ്മാവനുമൊക്കെ കര്‍സേവകരായി വ്രതമെടുത്തു. എന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ‘തും അഭി ഛോട്ടെ ഹോ’ എന്നാണ്. എനിക്ക് അന്ന് എട്ട് വയസായിരുന്നു.

ശ്രീരാമസേവയ്‌ക്കായി വീടുവിട്ടുപോയ ചേട്ടന്‍ പിന്നെ മടങ്ങിവന്നില്ല. പോലീസ് വെടിവയ്‌പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. കര്‍സേവകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വീണിരുന്നു. വീണുപോയവരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് കേട്ടു. പതിനാറ് വയസേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാജേന്ദ്രപ്രസാദ് കണ്ട സ്വപ്‌നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. അതിലൊന്ന് തീര്‍ച്ചയായും ശ്രീരാമക്ഷേത്രമായിരുന്നു. ചേട്ടന് പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമാഗാനങ്ങളെക്കാള്‍ രാജേന്ദ്ര പ്രസാദ് എപ്പോഴും മൂളിനടന്നത് ദേശഭക്തിഗാനങ്ങളായിരുന്നു, രവീന്ദ്ര പ്രസാദ് കണ്ണീരോടെ പറഞ്ഞു.

ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ബാലകരാമന് പ്രാണപ്രതിഷ്ഠയാകുന്നു… ജീവിതം ഇനിയും എങ്ങുമെത്തിയിട്ടില്ല. രാമക്ഷേത്രത്തോടൊപ്പം അയോദ്ധ്യയും വികസിക്കും. രാമപുരിയിലെ ഓരോ ആളുടെയും ജിവിതവും മാറും… എല്ലാം സ്വപ്‌നങ്ങളുടെ പട്ടികയിലാണ്. മുളകൊണ്ട് കൊട്ട ഉണ്ടാക്കി വിറ്റാണ് ഞങ്ങള്‍ കഴിഞ്ഞത്. അത് കുലത്തൊഴിലാണ്. ചേട്ടന്‍ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം കുട്ട നെയ്താലും അതിലൊരു കല ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് വീണ്ടും നിറം വയ്‌ക്കുന്നു. എല്ലാം രാമന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്നാണ് പ്രതീക്ഷ, രവീന്ദ്രപ്രസാദ് പറഞ്ഞു.

Tags: AyodhyaRSSKarsevaRajendra prasad dhankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.