ശ്രീരാമന് നമ്മുടെ പ്രാണനാണ്. ധര്‍മ്മ മൂര്‍ത്തി. മഹാത്മാഗാന്ധി ആഗ്രഹിച്ചത് ഭാരതത്തെ രാമന് ഭരിച്ചതുപോലെയാക്കുക എന്നാണ്. രാമ മന്ത്രമാണ് അദ്ദേഹം സദാ ജപിച്ചത്. അങ്ങനെയുള്ള ആധുനിക ഭാരതത്തിന്റെ യഥാര്‍ത്ഥ രൂപം കൈക്കൊള്ളാന്‍ ഇപ്പോഴാണ് അവസരം വന്നുചേര്‍ന്നത്.
ഒരു ഉത്തമ കുടുംബം എങ്ങനെയാകണം എന്നതിന് ശ്രീരാമന് വഹിച്ച പങ്ക് സ്തുത്യര്‍ഹ്യമാണ്. ഭരതശത്രുഘ്നന്മാരോടും ലക്ഷ്മണനോടും സ്നേഹപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ശ്രീരാമനെ രാജാവായി പ്രതിഷ്ഠിക്കാനായിരുന്നു അവരുടെ അഭിലാഷം. അവര്‍ അധികാരം വേണമെന്ന് ആഗ്രഹിച്ചില്ല. സഹോദര സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീരാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്നനും. രാജ്യം ത്യജിച്ചുകൊണ്ട് ശ്രീരാമന് പിതാവിന്റെ വാക്കു പാലിക്കാന്‍ ഉത്തമനായ പുത്രന് എന്താണോ ചെയ്യേണ്ടത് അതാണ് ചെയ്യേണ്ടത്. ഭാരതത്തിന്റെ പാരമ്പര്യം ശ്രീരാമനിലൂടെ വെളിപ്പെടുകയാണ്. ഭര്‍ത്താവ് വനവാസത്തിന് പോയപ്പോള്‍ കൊട്ടാരത്തില്‍ രാജകീയ സുഖങ്ങളോടെ തനിക്ക് കഴിയേണ്ടെന്ന് തീരുമാനിച്ച സീത ശ്രീരാമനൊപ്പം നിഴല്‍ പോലെയുണ്ടായിരുന്നു. സ്ത്രീക്കും കുടുംബത്തിനും അനുകരണീയ മാതൃകയാണ് സീത.
നമുക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ഉത്തരം തേടുന്നതിനും ജീവിതത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനും മാതൃകയാണ് ശ്രീരാമന്. ശ്രീരാമ ദേവന്റെ സംസ്കാരം ഭാരതത്തിലുടനീളം വ്യാപിക്കുവാന്‍, കോടിക്കണക്കിന് ആളുകളുടെ അഭിലാഷം പൂര്‍ത്തീകരിക്കുവാനുള്ള അവസരമാണ് പ്രാണപ്രതിഷ്ഠയിലൂടെ കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഒപ്പം നിന്നവരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീരാമ സംസ്കാരം അത് ഉടനീളം പുലരട്ടെ. ലോകം മുഴുവന്‍ ഒരു കുടുംബം പോലെ ഒന്നാവട്ടെ. അതിന് ശ്രീരാമദേവന് നാമെല്ലാവരേയും അനുഗ്രഹിക്കട്ടെ.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: