Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയെ 747 കോടി രൂപയ്‌ക്ക് ഏറ്റെടുത്ത് ഐബിഎസ് സോഫ്റ്റ് വെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 02:28 pm IST
in Technology

തിരുവനന്തപുരം: അമേരിക്കയിലെ അറ്റ്ലാന്‍റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്‍ഡ് ട്രാവല്‍ ടെക്നോളജി കമ്പനിയായ എബൗ പ്രോപര്‍ട്ടി സര്‍വീസസിനെ (എപിഎസ്) ഐബിഎസ് സോഫ്റ്റ് വെയര്‍ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ് (747 കോടിയോളം രൂപ) ട്രാവല്‍ സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ ഐബിഎസ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. ട്രാവല്‍ ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനരംഗത്ത് ഐബിഎസ് പുലര്‍ത്തുന്ന ആഗോള മേധാവിത്വം ഉറപ്പിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കും.

ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത്തരം ഏകീകൃത സംവിധാനമുള്ള ഏക സോഫ്റ്റ് വെയര്‍ സേവനദാതാക്കളാകും ഇനി മുതല്‍ ഐബിഎസ്. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം (സിആര്‍എസ്), പ്രോപര്‍ട്ടി മാനേജ്മന്‍റ് സിസ്റ്റം (പിആര്‍എസ്), റവന്യൂ മാനേജ്മന്‍റ് സിസ്റ്റം (ആര്‍എംഎസ്) എന്നിവയില്‍ അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ ഈ ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും. ലോകത്തിലെ ഏറ്റവും മികച്ച 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഉപയോഗിച്ച് വരുന്ന ഐബിഎസിന്റെ സോഫ്റ്റ് വെയറിനൊപ്പം കോള്‍ സെന്‍റര്‍, ഡിമാന്‍ഡ് സൈഡ് സൊല്യൂഷന്‍സ് എന്നിവയും കൂട്ടിച്ചേര്‍ക്കാന്‍ ഈ ഏറ്റെടുക്കലോടെ സാധിക്കും.

ലോകത്തിലെ മുന്‍നിര പിആര്‍എസ്, സിആര്‍എസ് സേവനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ആരോണ്‍ ഷെപേര്‍ഡ് 2012 ലാണ് എപിഎസ് സ്ഥാപിച്ചത്. ഹോട്ടല്‍ സോഫ്റ്റ് വെയറില്‍ അടിമുടി പരിഷ്കാരങ്ങള്‍ വരുത്തിയാണ് ഇവര്‍ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ചത്. വിവിധ വില്‍പനക്കാരും, ഉപഭോക്താക്കള്‍ക്കുമായി ബുക്കിംഗ്, ക്യാന്‍സലേഷന്‍, പ്രോപര്‍ട്ടി മാനേജ്മന്‍റ് എന്നിവയ്‌ക്കായി ശക്തമായ സോഫ്റ്റ് വെയര്‍ സംവിധാനം ആവശ്യമായിരുന്നു. ലോഗിന്‍, യൂസര്‍ ഇന്‍റര്‍ഫേസസ്, പരിശീലന സംവിധാനം, നവീകരണ രീതികള്‍, താരിഫ് നിര്‍ണയം തുടങ്ങിയവ മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ എപിഎസിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച വേഗത്തില്‍ സിആര്‍എസ്, പിഎംഎസ്, ആര്‍എംഎസ് സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഒരു ദശകമായി എപിഎസ് നല്‍കുന്നുണ്ട്. ഗസ്റ്റ് മാനേജ്മന്‍റും വിവരശേഖരണവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഈ സേവനങ്ങള്‍ സഹായിച്ചു.

നൂതനത്വത്തിന്റെ യഥാര്‍ഥ ഉദാഹരണമാണ് എപിഎസെന്ന് ഐബിഎസിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണവും സമഗ്രവുമായ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്നതില്‍ ആരോണ്‍ ഷെപേര്‍ഡിന്റെയും സംഘത്തിന്റെയും സംഭാവനകള്‍ ചെറുതല്ല. വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ മേഖലകളിലേക്ക് കയറിച്ചെല്ലാനും ഇടത്തരം-വന്‍കിട ആഡംബര ഹോട്ടലുകള്‍ മുതല്‍ ഗെയിമിംഗ് വിപണിവരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കാനും അതു വഴി ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ സേവനങ്ങള്‍ നല്‍കാനും ഐബിഎസും എപിഎസുമായുള്ള കൂടിച്ചേരലിന് സാധിക്കുമെന്ന് കമ്പനി സിഇഒ കൂടിയായ ആരോണ്‍ ഷെപേര്‍ഡ് പറഞ്ഞു. മികച്ച വേഗത്തില്‍ അനായാസം ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എപിഎസിന്റെ ക്ലൗഡ് അടിസ്ഥാനത്തിന് സാധിക്കും. ഏകീകൃത രീതിയിലുള്ള ലോകത്തെ ഏക സംവിധാനമാണിത്. ഏറ്റവും ആധുനികവും സമഗ്ര മോഡുലാര്‍ സൊല്യൂഷന്‍ നല്‍കുന്നതുമായ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ലോകോത്തര ബ്രാന്‍ഡായ ഐബിഎസിന് കൈവരാന്‍ പോകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ഐബിഎസിന്റെ പ്രയാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട് ലളിതമായ രീതികളാണ് ഇന്നത്തെ വിപണിക്കാവശ്യമെന്ന് ഐബിഎസിന്റെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി പീറ്റര്‍ ക്രെബ്സ് പറഞ്ഞു. പരമ്പരാഗത സാങ്കേതികവിദ്യയില്‍ കെട്ടിയിടപ്പെട്ട് കിടക്കുന്ന നിരവധി ബിസിനസുകളാണിവിടെയുള്ളത്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് എപിഎസിന്റെ സേവനങ്ങള്‍. ഈ മേഖലയില്‍ നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സേവനങ്ങളാണ് ഇവര്‍ പ്രദാനം ചെയ്യാന്‍ പോകുന്നത്. ആരോണ്‍ ഷെപേര്‍ഡും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും ഐബിഎസിനൊപ്പമാണെന്നത് ഏറെ ആത്മവിശ്വാസവും ആവേശവും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പുറത്തിറങ്ങിയ എച്ടുസി ആഗോള ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പഠന പ്രകാരം വന്‍കിട ഹോട്ടലുകളിലെ 89 ശതമാനം വിതരണവും സിആര്‍എസ് വഴിയാണ്. മാത്രമല്ല 60 ശതമാനം വരുന്ന ഇടത്തരം ഹോട്ടലുകളില്‍ 20 ശതമാനവും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സിആര്‍എസിലേക്ക് മാറുകയാണെന്നും സൂചിപ്പിക്കുന്നു.

Tags: IBS SoftwareAPS(R)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009
Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

Technology

ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.