ഗുരുവായൂര്‍: അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നല്കുന്ന അക്ഷതം നടന് മമ്മൂട്ടി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് നേരിട്ടാണ് സൂപ്പര്‍ സ്റ്റാര്‍ അക്ഷതം സ്വീകരിച്ചത്.
സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം പ്രമുഖരുടെ അടുത്തെത്തി പരിചയപ്പെട്ടു. എല്ലാവര്ക്കും അക്ഷതം സമ്മാനിക്കുകയും ചെയ്തു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു. മോഹന്‍ലാല്‍, ദിലീപ്, ജയറാം, ബിജുമേനോന്, കുശ്ബു, ജി സുരേഷ്കുമാര്‍
തുടങ്ങിയവര്‍ക്കും നരേന്ദ്രമോദി അക്ഷതം സമ്മാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: