ലഖ്നൗ: കര്‍സേവയ്ക്കിടെ ജീവന് ബലിയര്‍പ്പിച്ച ധീരന്മാരുടെ ഓര്‍മകള്‍ക്ക് പുതുജീവനേകി അവരുടെ രേഖാചിത്രങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ്, അവര്‍ക്ക് ആദരവര്‍പ്പിച്ച് അയോദ്ധ്യയിലെ കര്‍സേവകപുരത്ത് ഓരോ കര്സേവകന്റെയും ചിത്രങ്ങളൊരുങ്ങുന്നത്.
ലഖ്നൗവില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രരചനയിലേര്പ്പിട്ടിരിക്കുന്നത്. ഓയില്‍ പെയിന്റ് ഉപയോഗിച്ചാണ് ചിത്രരചന. ചിത്രങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇനിയുള്ളത്. അവ പൂര്‍ത്തിയായാല്‍ രാംലല്ല അങ്കണത്തില്‍ സ്ഥാപിക്കാനാണ് ആലോചന. ഇതില്‍ തീരുമാനമായിട്ടില്ലെന്നും വിഎച്ച്പി വക്താവ് ഷാരദ് ശര്‍മ പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി 1949 മുതല്‍ ജീവന് ബലിയര്പ്പിച്ചവരുടേയും 1990കളില്‍ കര്‍സേവയ്ക്കിടെ ബലിദാനികളായവരുടെയും ചിത്രങ്ങളാണ് വരയ്ക്കുന്നത്. രാമജന്മഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കര്‍സേവകപുരം. രാമ ക്ഷേത്ര പ്രസ്ഥാന കാലത്ത് അറസ്റ്റില്‍ നിന്നും മറ്റും രക്ഷ നേടാന്‍ കര്‍സേവകര്‍ ഇവിടെയാണ് അഭയം പ്രാപിച്ചിരുന്നത്.
പേരമരങ്ങളാല് ചുറ്റപ്പെട്ട ഈ പ്രദേശം അന്ന് വിജനമായിരുന്നു. ഇപ്പോള്‍ അയോദ്ധ്യയിലെ വിഎച്ച്പിയുടെ ആസ്ഥാനമാണ്. വിഎച്ച്പി ഓഫീസിനെ കൂടാതെ, ഗസ്റ്റ് ഹൗസ്, സ്കൂള്‍, ഗോ സംരക്ഷണ ശാല, സീത രസോയ് എന്ന പേരില്‍ ഭോജനശാല എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: