കൊച്ചി: ലോക മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ തായ്ലാന്ഡ് ബാങ്കോക്കില്‍ വച്ച് നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബല്‍ കണ്വെന്ഷന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘടനം ചെയ്യും. ജനുവരി 27, 28 തീയതികളില്‍ ബാങ്കോക്കിലെ അംബാസഡര്‍ ഹോട്ടലാണ് കണ്വെന്ഷന് വേദി. 164 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് ഗ്ലോബല്‍ ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികവാര്‍ന്ന ആഗോള സമ്മേളനമായിരിക്കും ബാങ്കോക്കില്‍ വച്ച് നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്നപ്രൗഢോജ്ജ്വലമായ ആഗോള സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള എം എല്‍ എമാരായ മോന്‍സ് ജോസഫ്, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ പാട്രണ്‍ ജനാബ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും, നിരവധി വ്യവസായ പ്രമുഖരും, പ്രശസ്തരായ കലാകാരന്മാരും തുടങ്ങി നിരവധി മേഖലകളില്‍ പ്രാവീണ്യം നേടിയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ‘സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്’ എന്ന ആപ്ത വാക്യത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബല്‍ കണ്വെന്ഷന് നടക്കുക.
ബിസിനസ് മീറ്റ്, മീഡിയ കോണ്‍ഫറന്‍സ്, പ്രവാസി ഉച്ചകോടി, ‘വോയിസ് ഓഫ് വുമണ്‍ സഹ’ വനിതാ പ്രോഗ്രാം, വിവിധ മേഖലകളില്‍ പ്രശസ്തരായവരും, നേട്ടങ്ങള്‍ കൊയ്തവരുമായ വ്യക്തികള്‍ക്കുള്ള ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന് ഗ്ലോബല്‍ ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.
ഇസാഫ് (ഇഎസ്എഎഫ്) ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍െ്രെപസസിന്റെ സ്ഥാപകന്‍ കെ. പോള്‍ തോമസ്, ഡോ. മുരളി തുമ്മാരുക്കുടി, പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി ഫെഡറേഷന്റെ പാട്രെണും കൂടിയായ ഡോ. സിദ്ദിഖ് അഹമദ്, കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്ന വനിതാ ഫോറം പരിപാടിയില്‍ ‘വോയിസ് ഓഫ് വുമണ്‍ സഹ’ യില്‍ ആരോഗ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറുമായ ഡോ. ഫാത്തിമ അസ്ല സംസാരിക്കും.
ഭിന്നശേഷി കുഞ്ഞുങ്ങളുടെ മാതാ പിതാക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ ശബ്ദമായി വോയിസ് ഓഫ് വുമനില്‍ ഡബ്ല്യുഎംഎഫ് ഇറ്റലി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. അന്‍സമ്മ, അഡ്വൈസറി ബോര്‍ഡ് അംഗം സിന്ധു സജീവ് (കേരള) എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. വിവിധമേഖലകളില്‍ നിന്നുള്ള മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കല്‍ ചടങ്ങില്‍ കലാ മേഖലയിലെ ശ്രേഷ്ഠ സംഭവനകള്‍ക്ക് വിശ്വകലാശ്രീ പുരസ്കാരം സൂര്യ കൃഷ്ണാമൂര്‍ത്തിക്ക് നല്‍കും. ഇതോടൊപ്പം നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ പ്രശസ്ത ഗായകരായ അതുല്‍ നറുകര, അരുണ്‍ ഗോപന് അഞ്ജു ജോസഫ്, അവതാരകരായ രാജ് കലേഷ്, മാത്തുക്കുട്ടി, കലാഭവന്‍ കെ എസ് പ്രസാദ്, മെന്റലിസ്റ്റ് അല്‍ത്താഫ് ഹാജ എന്നിവരുടെ പരിപാടികള്‍ ഉണ്ടായിരിക്കും.
ലോകത്തിലെ 164 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്നിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2024-25 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികള്‍ ബാങ്കൊക്ക് കണ്‍വെന്‍ഷനില്‍ അധികാരമേല്‍ക്കും. കൊച്ചിയില്‍ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് നടന്ന പത്ര സമ്മേളനത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജെ രത്നകുമാര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പൗലോസ് തേപ്പാല, ഗ്ലോബല്‍ പബ്ലിക് റിലേഷന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ റഫീഖ് മരക്കാര്‍, ഗ്ലോബല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ വി.എം.സിദ്ധീഖ്, മിഡില്‍ ഈസ്റ്റ് റീജിയന് പ്രസിഡന്റ് റിജാസ് ഇബ്റാഹിം, കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: