മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് – ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് ഡിവൈഎഫ്ഐ മാര്‍ച്ചിനെ തുടര്‍ന്നെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്.
മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മന്ത്രി ഇന്ന് നേരിട്ട് ഹാജരായി. തുടര്‍ന്ന് ജാമ്യമെടുക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു.13,000 രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. പത്ത് പ്രതികളുള്ള കേസില്‍ മുഹമ്മദ് റിയാസ് ഏഴാം പ്രതിയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: