Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയുടെ ഹുങ്കിന് തായ്‌വാന്റെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 03:29 am IST
in Editorial

തായ്‌വാനിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അഥവാ ഡിപിപിക്ക് മൂന്നാമതും അധികാരം ലഭിക്കാനിടയാക്കിയിട്ടുള്ളത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയെ വല്ലാതെ അമര്‍ഷംകൊള്ളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഡിപിപി പരാജയപ്പെടുമെന്നും, തങ്ങളുടെ കളിപ്പാവയായ കെഎംടി പാര്‍ട്ടി അധികാരം പിടിക്കുമെന്നുമായിരുന്നു ചൈനയുടെ കണക്കുകൂട്ടല്‍. ഇത് പാടേ തെറ്റിക്കുന്നതാണ് ഡിപിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, ചൈന സ്വന്തം ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള വില്യം ലായുടെ ഉജ്വല വിജയം. തായ്‌വാന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലായ്‌ക്ക് നാല്‍പ്പതു ശതമാനം വോട്ടു ലഭിച്ചത് ചൈനയെ അമ്പരിപ്പിച്ചിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ ജനാധിപത്യ സമൂഹങ്ങളുടെയും വിജയമെന്നാണ് നിലവില്‍ തായ്‌വാന്റെ വൈസ് പ്രസിഡന്റായ ലായ് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. തായ്‌വാനെ ബലംപ്രയോഗിച്ചു ചൈനയോട് ചേര്‍ക്കുമെന്ന് ആ രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം നിരന്തരം ഭീഷണി മുഴക്കുന്നതിനിടെയാണ് ഇതിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്കും നേതാവിനും വിജയം ലഭിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനെ ചൈന തുടര്‍ച്ചയായി എതിര്‍ക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തുപോരുകയാണ്. തങ്ങളെ അനുകൂലിക്കുന്ന പാര്‍ട്ടികളെ ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച് അധികാരത്തിലേറ്റാനാണ് ചൈനീസ് ഭരണകൂടം തായ്‌വാനില്‍ ശ്രമിച്ചുപോരുന്നത്. ഇതിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം.

തയ്‌വാനിലെ തെരഞ്ഞെടുപ്പ് ഫലത്തെ ജനാധിപത്യത്തിന്റെ വിജയമായിക്കണ്ട് ലോകരാജ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളും ചൈനയെ അരിശംകൊള്ളിക്കുകയാണ്. വോട്ടവകാശമുള്ളവരില്‍ എഴുപത്തിരണ്ട് ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തുടര്‍ച്ചയായി മൂന്നാമതും അധികാരം ലഭിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ചൈനയ്‌ക്ക് കഴിയുന്നില്ല. തായ്‌വാനിലെ ജനാധിപത്യവ്യവസ്ഥിതിയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നതെന്നു പറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ വക്താവ് തായ്‌വാനിലെ ജനങ്ങളെയും ജനവിധിയെയും പ്രശംസിച്ചിരിക്കുന്നത്. അനൗദ്യോഗിക അമേരിക്കന്‍ പ്രതിനിധിസംഘം തായ്‌വാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അനുകൂലമായ ജനവിധി ആ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. തായ്‌വാനുമായി സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം മാത്രമേ സ്ഥാപിക്കൂവെന്ന അമേരിക്കന്‍ നിലപാടിന് വിരുദ്ധമാണ് ഡിപിപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി കഴിഞ്ഞു. തായ്‌വാന്റെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതികരിച്ച ഇംഗ്ലണ്ടിനെയും ചൈന വിമര്‍ശിക്കുകയാണ്. തെറ്റായ കാര്യമാണ് ഇംഗ്ലണ്ട് ചെയ്യുന്നതെന്നും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് ചൈനീസ് എംബസി പറഞ്ഞിരിക്കുന്നത്. നിര്‍ണായക പങ്കാളിയും പ്രധാന സുഹൃത്തുമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തായ്‌വാനിലെ ഡിപിപി വിജയത്തെ ജപ്പാന്‍ പ്രശംസിച്ചതും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഗുരുതര ഇടപെടലായാണ് ചൈന കാണുന്നത്.

അയല്‍രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്തി സ്വന്തം ആധിപത്യം അടിച്ചേല്‍പ്പിക്കുകയെന്നതാണ് ചൈനയുടെ നയം. ഇതിന് വഴങ്ങാത്തവരെ പലവിധത്തില്‍ ദ്രോഹിക്കുകയും ചെയ്യും. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളെ സ്വാധീനിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയെന്നതും ചൈനയുടെ വിദേശനയത്തിന്റെ ഭാഗമാണല്ലോ. പാകിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈന ദുഷ്ടലാക്കോടെ ഇടപെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ പേരില്‍ മാലദ്വീപിലെ ഭരണാധികാരികള്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസ്താവനയ്‌ക്കു പിന്നില്‍പ്പോലും ചൈനയാണ്. ഈ സാഹചര്യത്തിലാണ് തായ്‌വാനിലെ ജനത ചൈനയ്‌ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. ഖനിത്തൊഴിലാളിയുടെ മകനായി ജനിക്കുകയും, പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഡോക്ടറാവുകയും, അതിനുശേഷം ജനസേവനത്തിനുള്ള മാര്‍ഗമെന്ന നിലയ്‌ക്ക് രാഷ്‌ട്രീയരംഗത്ത് പ്രവേശിക്കുകയും ചെയ്തയാണ് വില്യം ലായ്. ‘കുഴപ്പക്കാരനായ’ വില്യമിനെ എന്നും ശത്രുപക്ഷത്തു കണ്ടിരുന്ന ചൈന ഈ നേതാവ് തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാതിരിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പയറ്റി. ഇതിനെയൊക്കെ അതിജീവിച്ച് വിജയിക്കാന്‍ കഴിഞ്ഞത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ്. ഇതിന്റെ പകവീട്ടാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കാതിരിക്കില്ല. പക്ഷേ ലോകത്തിനു മുന്നില്‍ പുതിയ വല്യേട്ടന്‍ ചമയുന്ന ചൈനയ്‌ക്ക് കുഞ്ഞുരാജ്യമായ തായ്‌വാന്‍ നല്‍കിയത് ശക്തമായ തിരിച്ചടിയാണ്. അമേരിക്കയ്‌ക്ക് വിയറ്റ്‌നാം എന്നപോലെയാവും ഭാവിയില്‍ ചൈനയ്‌ക്ക് തായ്‌വാന്‍. ജനാധിപത്യത്തിന്റെ വിജയം അത് എത്ര ചെറുതായാലും സ്വേച്ഛാധിപത്യത്തിനുള്ള മറുപടിയാണ്.

 

Tags: chinaTaiwan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.