Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഹാരവും ശുഭസംസ്‌കാരങ്ങളുടെ സമന്വയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:09 pm IST
in Samskriti

(അന്നപ്രാശന സംസ്‌കാരം തുടര്‍ച്ച)

അന്നസംസ്‌കാരം
ശിക്ഷണവും പ്രേരണയും:
കുട്ടിയെ പേയപദാര്‍ത്ഥങ്ങളില്‍നിന്ന് അന്നപദാര്‍ത്ഥങ്ങളിലേയ്‌ക്കു കൊണ്ടുവരുമ്പോള്‍ ലേഹ്യരൂപത്തിലുള്ള (നക്കിത്തിന്നാവുന്ന) പായസം ഊട്ടുകയാണ് ചെയ്യുന്നത്. ഇതു പേയത്തിനും ഖാദ്യത്തിനും ഇടയ്‌ക്കുള്ള സ്ഥിതിയാണ്. അതായത് കുട്ടിയുടെ പ്രായം, ദഹനശക്തി, ആവശ്യം എന്നിവ പരിഗണിച്ചുവേണം ആഹാരം നിശ്ചയിക്കേണ്ടത്. തോന്നുമ്പോള്‍ തോന്നുന്നത് ഊട്ടുന്നത് ശരിയല്ല.

പായസത്തിന്റെ കൂടെ തേന്‍, നെയ്യ്, തുളസിയില, ഗംഗാജലം എന്നിവ കൂട്ടിച്ചേര്‍ക്കുന്നു. ഇവയെല്ലാം പോഷകഗുണമുള്ളതും രോഗനാശകവും പവിത്രമായ ആദ്ധ്യാത്മികഗുണ വര്‍ദ്ധകവുമാണ്. വിശേഷിച്ച് പായസം സുപാച്യവും സമീകൃതവുമായ ആഹാരത്തിന്റെയും തേന്‍ മാധുര്യത്തിന്റെയും നെയ്യ് സ്‌നേഹത്തിന്റെയും തുളസിയില വികാരനാശത്തിന്റെയും ഗംഗാജലം പവിത്രതയുടേയും പ്രതീകമാണ്. ആഹാരത്തില്‍ സകല ശുഭസംസ്‌കാരങ്ങളെയും ജാഗരൂകമാക്കേണ്ടത് ആവശ്യമാണ്. മന്ത്രോച്ചാരണത്തോടെ എല്ലാ സാധനങ്ങളും പാത്രത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ആഹാരം പാകം ചെയ്യുമ്പോള്‍ മനസ്സില്‍ സദ്ഭാവനകളും ശുഭവിചാരങ്ങളും ശ്രേഷ്ഠസങ്കല്പങ്ങളും നിലനിര്‍ത്തണം. അന്നത്തിനും ജലത്തിനും ഭാവനകളെ അധിഗ്രഹിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും മനസ്സില്‍ പ്രസന്നതയും ഈശ്വരനോട് സമര്‍പ്പണഭാവവും ഉണ്ടായിരിക്കണമെന്ന് കല്പിച്ചിരിക്കുന്നത്.

ഉപയോഗിക്കാന്‍വേണ്ടി ആവശ്യമനുസരിച്ച് മുഖ്യപാത്രത്തില്‍നിന്ന് എല്ലാ വസ്തുക്കളും കുറേശ്ശെ എടുക്കുന്നു. എത്രയും ആവശ്യമാണോ, അത്രയുംമാത്രം പദാര്‍ത്ഥം എടുക്കുക എന്നതാണ് ആശയം. കൂടുതല്‍ എടുക്കുന്നപക്ഷം ഒന്നുകില്‍ ഉച്ഛിഷ്ടമാക്കി മിച്ചം വച്ച് അതിനെ അവഹേളിക്കുകയോ, അല്ലെങ്കില്‍ കൂടുതല്‍ ഭക്ഷിച്ച് വയറിന്റെ സ്ഥിതി തകരാറിലാക്കുകയോ ചെയ്യാനാണ് സാദ്ധ്യത. രണ്ട് അവസ്ഥയും ഒഴിവാക്കി വേണ്ടുന്നത്രയും മാത്രം ആഹാരം എടുക്കുകയും ഭക്ഷിക്കുകയും ചെയ്യണം.

ക്രിയയും ഭാവനയും:
താഴെ കൊടുത്തിരിക്കുന്ന മന്ത്രം ചൊല്ലുന്നതോടെ അന്നപ്രാശനത്തിനായി വച്ചിരിക്കുന്ന പാത്രത്തില്‍ ഭാവനാപൂര്‍വ്വം ഓരോന്നായി എല്ലാ വസ്തുക്കളും എടുത്ത് ഇളക്കിച്ചേര്‍ക്കുക. പാത്രത്തില്‍ പായസം ഒഴിക്കുക. ഇതിന്റെ അളവ്, അഞ്ച് ആഹുതികള്‍ നല്‍കാനും അതിനുശേഷം അല്പം കുട്ടിയുടെ നാവില്‍ വച്ചുകൊടുക്കാനും വേണ്ടത്രയേ ആകാവൂ. ഈ അന്നം ദിവ്യസംസ്‌കാരങ്ങളെ ഗ്രഹിച്ച് അവയെ കുട്ടിയില്‍ സ്ഥാപിക്കാന്‍ പോകുകയാണെന്നു ഭാവിക്കുക.

ഓം പയഃ പൃഥിവ്യാം
പയളഓഷധീഷു പയോ
ദിവ്യന്തരീക്ഷേ പയോധാഃ
പയസ്വതീഃ പ്രദീശഃ സന്തു മഹ്യം
പാത്രത്തിലെ പായസത്തോടൊപ്പം അല്പം തേന്‍ ചേര്‍ക്കുക. ഈ മധു അതിനെ സ്വാദിഷ്ടമാക്കുന്നതോടൊപ്പം കുട്ടിയുടെ വാണിയിലും പെരുമാറ്റത്തിലും ശീലത്തിലും മാധുര്യം വര്‍ദ്ധിക്കുമെന്നും സങ്കല്പിക്കുക.

ഓം മധുവാതാ ഋതായതേ
മധുക്ഷരന്തി സിന്ധവഃ,
മാധ്വീര്‍നഃ സന്തോഷധീഃ
ഓം മധു നക്തമുതോഷസോ
മധുമത്പാര്‍ഥിവ രജഃ
മധുദ്യൗരസ്തു നഃ പിതാ
ഓം മധുമാന്നോ വനസ്പതിര്‍
മധുമാളസ്തു സൂര്യഃ,
മാധ്വീര്‍ഗാവോ ഭവന്തു നഃ

ഇനി അല്പം നെയ്യ് ഒഴിക്കുക. മന്ത്രം ചൊല്ലുമ്പോള്‍ ഇളക്കിച്ചേര്‍ക്കുക. ഈ നെയ്യ് പരുഷത്വം അകറ്റി സ്‌നിഗ്‌ദ്ധത പ്രദാനം ചെയ്യുന്നു. ഈ പദാര്‍ത്ഥം കുട്ടിയുടെ ഉള്ളില്‍ ശുഷ്‌കത മാറ്റി സ്‌നേഹവും സ്‌നിഗ്‌ദ്ധതയും സൗമ്യതയും പ്രസരിപ്പിക്കുന്നു.

പാത്രത്തില്‍ തുളസിയിലയുടെ നുറുക്കുകള്‍ മന്ത്രം ചൊല്ലുന്നതോടെ ഇട്ടുകൂട്ടി ഇളക്കുക. ഈ ഔഷധത്തിനു ശാരീരികരോഗങ്ങളെ മാത്രമല്ല, അധിദൈവികവും ആദ്ധ്യാത്മികവും ആയ രോഗങ്ങളെയും ശമിപ്പിക്കാനുള്ള ശക്തിയുണ്ട്. ഇതുതന്നെപ്പോലെ തന്നെ ഈശ്വരനുവേണ്ടി സമര്‍പ്പിക്കപ്പെടാനുള്ള സംസ്‌കാരം കുട്ടിക്കു  പ്രദാനം ചെയ്യുന്നു.

ഓം യാ ഓഷധിഃ പൂര്‍വാ ജാതാ
ദേവേഭ്യസ്ത്രീയുഗം പുരാ
മനൈ നു ബഭ്രൂണാമഹ ശതം
ധാമാനി സപ്ത ച

ഇനി ഗംഗാജലത്തിന്റെ ഏതാനും തുള്ളികള്‍ ഇതില്‍ ഒഴിച്ചു ഇളക്കുക. പതിതപാവനിയായ ഗംഗ ആഹാരത്തിലെ പാപവൃത്തികളെ നശിപ്പിച്ച് അതില്‍ പുണ്യസംവര്‍ദ്ധനത്തിന്റെ സംസ്‌കാരം ഉല്പാദിപ്പിക്കുന്നു. ഈ ഭാവനയോടെ സ്പൂണ്‍കൊണ്ട് ഇളക്കിയോജിപ്പിക്കുക. എപ്രകാരം ഈ വിഭിന്നവസ്തുക്കള്‍ ഒന്നായിത്തീര്‍ന്നുവോ അതേപ്രകാരം വിഭിന്നശ്രേഷ്ഠ സംസ്‌കാരങ്ങള്‍ കുട്ടിക്ക് സമഗ്രവും ശ്രേഷ്ഠവുമായ വ്യക്തിത്വം പ്രദാനം ചെയ്യട്ടെ.

ഓം പഞ്ച നദ്യഃ സരസ്വതീം
അപി യന്തി സസ്രോതസഃ
സരസ്വതീ തു പഞ്ചധാ
സോ ദേശേളഭവത്സരിത്

എല്ലാ വസ്തുക്കളും ചേര്‍ന്ന മിശ്രണം പൂജാവേദിക്കു മുമ്പിലായി സംസ്‌കാരത്തിനായി വയ്‌ക്കുക. ഇതിനുശേഷം അഗ്‌നിസ്ഥാപനം മുതല്‍ ഗായത്രീമന്ത്രാഹുതി വരെയുള്ള വിധികള്‍ ചെയ്തുതീര്‍ക്കുക.
(തുടരും)

Tags: foodAnnaprasanamcultural integration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

Food

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അസിഡിറ്റിയും പുളിച്ചുതികട്ടലും കുറയ്‌ക്കാനും പതിവാക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങൾ

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

തുപ്പിയിട്ട മാവ് കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി വിറ്റു ; പാചകക്കാരൻ സുഹൈൽഖാൻ അറസ്റ്റിൽ ; കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

Health

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.