കേന്ദ്രസര്‍വ്വീസില്‍ വിവിധ തസ്തികകളിലായി 121 ഒഴിവുകളില്‍ നേരിട്ടുള്ള നിയമനത്തിന് (സെലക്ഷന് പോസ്റ്റുകള്‍) യുപിഎസ്സി പരസ്യ നമ്പര്‍ 01/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ww.upsc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തസ്തികകള്‍ ചുവടെ- ഭാരത പൗരന്മാര്ക്കാണ് അവസരം.
അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ അഡൈ്വസര്‍, കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍സ് വകുപ്പ്, ഒഴിവ്-1, യോഗ്യത: എംഎസ്സി കെമിസ്ട്രി അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സും, പ്രായപരിധി 35 വയസ്.
സയന്റിസ്റ്റ് ബി (ഫിസിക്കല്‍ റബ്ബര്‍, പ്ലാസ്റ്റിക് ആന്റ് ടെക്സ്റ്റൈല്‍), കണ്‍സ്യൂമര്‍ അഫയേഴ്സ്. ഒഴിവ് 1. യോഗ്യത: എംഎസ്സി (ഫിസിക്സ്/കെമിസ്ട്രി) അല്ലെങ്കില്‍ ബിഇ/ബിടെക് (കെമിക്കല്‍/ടെക്സ്റ്റൈല്‍/റബ്ബര്‍ ടെക്നോളജി/പ്ലാസ്റ്റിക് എന്‍ജിനീയറിങ്), 1-2 വര്‍ഷത്തെ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സുണ്ടാകണം. പ്രായപരിധി 35 വയസ്.
അസിസ്റ്റന്റ് സുവോളജിസ്റ്റ്, ഒഴിവ്-7, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, യോഗ്യത: എംഎസ്സി (സുവോളജി), 2 വര്‍ഷത്തെ റിസര്‍ച്ച് എക്സ്പീരിയന്‍സുണ്ടായിരിക്കണം. പ്രായപരിധി 30 വയസ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ്-3/അസിസ്റ്റന്റ് പ്രൊഫസര്‍ (ഓട്ടോറിനോ ലെറിങ്കോളജി/ഇഎന്‍ടി), ഒഴിവുകള്‍ 8, സ്പോര്‍ട്സ് മെഡിസിന് 3, ആരോഗ്യ കുടുംബക്ഷേമം, യോഗ്യത: എംബിബിഎസ്+ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ മെഡിക്കല്‍ പിജി, 3 വര്‍ഷത്തെ ടീച്ചിങ് എക്സ്പീരിയന്‍സ് എന്നിവയുണ്ടാകണം. പ്രായപരിധി 40 വയസ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (പീഡിയാട്രിക് സര്‍ജറി), ഒഴിവുകള്‍ 3, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 10, ഓട്ടോറിനോ ലെറിങ്കോളജി/ഇഎന്‍ടി 11, കാര്‍ഡിയോളജി 1, ഡെര്‍മറ്റോളജി 9, ജനറല്‍ മെഡിസിന് 37, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി 30, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.
യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും സംവരണവും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
www.upsconline.nic.in ല്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി രണ്ടാം തീയതിവരെ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: