മധുര: തമിഴ് വാര്‍ഷിക ഉത്സവമായ പൊങ്കലിന് മധുരയിലെ പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ കാളപ്പോരിനുള്ള കളം ഒരുങ്ങുകയാണ്. സ്പാനിഷ് കാളപ്പോരിനോട് സാമ്യമുള്ള കാളപ്പോരിന്റെ ചരിത്രം 2000 വര്‍ഷത്തോളമാണ്. തിങ്കളാഴ്ച മധുരയിലെ ആവണിയാപുരത്താണ് ജെല്ലിക്കെട്ട് മത്സരം ആരംഭിച്ചത്. കാളകളുടെ മുന്‍കൂര്‍ ആരോഗ്യ പരിശോധന നടത്തി.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ കൂടുതലും ആഘോഷിക്കപ്പെടുന്ന ഒരു പഴക്കമുള്ള ആഘോഷമാണ് ജെല്ലിക്കെട്ട്. മത്സരത്തിന്റെ ഭാഗമായി ഒരു കാളയെ ജനക്കൂട്ടത്തിലേക്ക് വിടുകയും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കാളയുടെ പുറകിലൂടെ വലിയ കൊമ്പില്‍ പിടിക്കാന്‍ ശ്രമിക്കുകയും കാളയെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യകാലങ്ങളില്‍ ഈ മത്സരം നടത്തിയിരുന്നത് ഏറ്റവും അനുയോജ്യനായ വരനെ തിരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു.
പങ്കെടുക്കുന്നവര്‍ക്കും കാളയ്‌ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മൃഗാവകാശ സംഘടനകള്‍ കായികം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരോധനത്തിനെതിരായ ജനങ്ങളുടെ നീണ്ട പ്രതിഷേധത്തിന് ശേഷം, 2023 മെയ് മാസത്തില്‍, കാളകളെ മെരുക്കുന്ന കായിക വിനോദമായ ‘ജല്ലിക്കട്ട്’ സംസ്ഥാനത്ത് അനുവദിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം സുപ്രീം കോടതി ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: