Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

മാസപ്പടി കേസ്: അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ, വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 01:24 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്ത 24ന് ഹർജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് അന്വേഷണ ഉത്തരവില്‍ പറയുന്നു.

കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. മാസപ്പടി വിവാദത്തിലെ ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളൂരു പ്രാഥമികാ ന്വേഷണം നടത്തിയിരുന്നു. ഇതില്‍ നിയമലംഘനങ്ങള്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മറുപടി നല്‍കാന്‍ പോലും കെഎസ്‌ഐഡിസി തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

2017ലാണ് എക്‌സാലോജിക്കും സിഎംആര്‍എലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരമാണ് വീണയ്‌ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സിഎംആര്‍എല്‍ നല്‍കി വന്നിരുന്നത്. എന്നാല്‍, പണം നല്‍കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സിഎംആര്‍എല്ലിനു നല്‍കിയിട്ടില്ലെന്നു കണ്ടെത്തി.സിഎംആര്‍എല്‍ ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിനു നല്‍കിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം.

1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.

Tags: Central GovernmentVeena VijayanMasapadi caseHighcourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹവാല ഇടപാടുകൾ അന്വേഷിക്കാൻ ഇ.ഡി. ദുബായിലേക്ക്; ലെറ്റേഴ്സ് റോഗേറ്ററി നൽകും

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

News

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

വിദേശയാത്രകൾ നന്നായി പ്രയോജനപ്പെത്തുന്നയാളാണ് രാഹുൽ ; രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുന്നുവെന്നേ ഉള്ളൂവെന്ന് കെ സി വേണുഗോപാൽ

മന്ത്രി കെ മുരളീധരനെതിരെ ജെബി മേത്തര്‍,മുഖ്യമന്ത്രിക്കെതിരെ അടൂര്‍പ്രകാശ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരുമില്ല

മജിസ്ട്രേട്ട് കോടതികൾ നിർത്തലാക്കണം ; സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്ന് ദീപ്കെ

ശുചിത്വ ബോധവത്കരണം ലക്‌ഷ്യം; ദൽഹിയിൽ ഇന്ന് രാവണനൊപ്പം 30 അടി പാറ്റയുടെ കോലവും കത്തിക്കും

ഫാസ് ടാഗില്‍ പണമില്ല: പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

വിളിച്ചാൽ വിളിപ്പുറത്തുണ്ടാകണമെന്ന് പറഞ്ഞയാൾ വിയറ്റ്നാമിൽ : വിളി കാത്ത് മടുത്ത് റഹീമിക്കയും, ബ്രിട്ടാസും ; എന്നാലും ഏതാണ്ട് എപ്പൊ വിളിക്കും?

ആലപ്പുഴയില്‍ 2 വയസുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസെടുക്കും

ദൽഹിക്കാരുടെ അടി കിട്ടാൻ സാധ്യത: സമരത്തിന് ആളില്ല; പാറ്റ സമരം നിർത്തി, തല്കാലത്തേക്ക് എന്ന് ന്യായവുമായി അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.