ന്യൂദല്‍ഹി: മൂടല്‍മഞ്ഞ് കാരണം ദല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ യാത്ര സമയം കൂട്ടിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കാഴ്ച കുറഞ്ഞതോടെ രാജ്യതലസ്ഥാനത്ത് വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി) പറയുന്നതനുസരിച്ച്, അടുത്ത നാലോ അഞ്ചോ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ട്.
കതിഹാര്‍-അമൃത്സര്‍ എക്സ്പ്രസ് അഞ്ച് മണിക്കൂറോളം വൈകിയതായും ഹൈദരാബാദ്-ന്യൂദല്‍ഹി എക്സ്പ്രസ്, ജമ്മുതാവി-അജ്മീര്‍ പൂജ എക്സ്പ്രസ് ട്രെയിനുകള്‍ ആറ് മുതല്‍ ആറര മണിക്കൂര്‍ വരെ വൈകിയതായും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
അതുപോലെ, രേവ-ആനന്ദ് വിഹാര്‍ എക്സ്പ്രസ്, ബനാറസ്-ന്യൂഡല്‍ഹി ട്രെയിനുകള്‍ നാല് മണിക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. കാമാഖ്യ-ഡല്‍ഹി ജംഗ്ഷന് ബ്തംപുത്ര എക്സ്പ്രസ് എത്തുന്നതിന് മൂന്ന് മണിക്കൂര്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നന്ദേഡ്-അമൃത്സര്‍ എക്സ്പ്രസ്, പ്രയാഗ്രാജ്-ഭിവാനി എക്സ്പ്രസ് എന്നിങ്ങനെ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ ഓരോന്നും രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകി. കൂടാതെ, റെയില്‍വേയുടെ കണക്കനുസരിച്ച്, ഒമ്പത് ട്രെയിനുകള്‍ ഏകദേശം ഒന്നര മണിക്കൂര്‍ വരെ വൈകി ഓടുന്നു.
അമൃത്സര്‍-നന്ദേദ് എക്സ്പ്രസ്, സഹര്സന്യൂ-ഡല്‍ഹി വൈശാലി എക്സ്പ്രസ്, പ്രയാഗ്രാജ്-ന്യൂഡല്‍ഹി എക്സ്പ്രസ്, അംബേദ്കര്‍നഗര്‍-കത്ര, പ്രതാപ്ഗഡ്-ഡല്‍ഹി ജംഗ്ഷന്, ചെന്നൈ-ന്യൂഡല്‍ഹി, അമൃത്സര്‍-മുംബൈ മെയില്‍, മണിക്പൂര്‍-നിസാമുദ്ദീന്‍ എക്സ്പ്രസ്, ദിബ്രു-ഗഢ്ലാല് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: