ഗുവഹത്തി: ആസമിനെതിരെയുളള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ അസം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്.
അസം കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 188 റണ്‍സ് പിറകിലാണ് ഇപ്പോള്‍. ഇന്ന് റയാന് പരാഗ് പിടിച്ചു നിന്നതാണ് അസമിന സഹായമായത്. പരാഗ് 125 പന്തില്‍ നിന്ന് 116 റണ്‍സ് എടുത്തു. 16 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്.
കേരളത്തിനായി ബേസില്‍ തമ്പി നാലു വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റും നേടി. കേരളം ആദ്യ ഇന്നിംഗ്സില്‍ 419 റണ്‍സാണ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: