കൊച്ചി: മോര്‍ച്ചറിയിലുളള മുന്‍കാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് അറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയാറായിട്ടും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാല്‍ മൃതദേഹം സര്‍ക്കാര്‍ വിട്ടുനല്‍കിയില്ല. ഇതിനാല്‍ രണ്ടാഴ്ച കഴിഞ്ഞും എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നിലായിരുന്നു കെ.ഡി. ജോര്‍ജിന്റെ പൊതുദര്‍ശനം . അഭിനയത്തില്‍ നിന്ന് പിന്നീട് കെ.ഡി. ജോര്‍ജ് ശബ്ദംനല്കുന്നതിലേക്ക് തിരിഞ്ഞു. ഒറ്റയ്ക്കായിരുന്നു ജീവിതം. ഡിസംബര്‍ 29 നാണ് ജോര്‍ജ് അന്തരിച്ചത്.
നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആദ്യം പത്രപരസ്യംകൊടുത്തിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ല. തുടര്‍ന്ന് ഏഴ് ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനല്‍കാമെന്ന് പൊലീസും കോര്‍പറേഷനും അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല.പിന്നീട് മൃതദേഹം സര്‍ക്കാര്‍ തന്നെ സംസ്കരിക്കുമെന്നായി . അങ്ങനെ അന്തിമോപചാരവും പൊതുദര്‍ശനവും മോര്‍ച്ചറിക്ക് മുന്നിലാക്കുകയായിരുന്നു. ഇന്നു രാത്രി കൂടി മോര്‍ച്ചറിയില്‍ സൂക്ഷിച്ച് നാളെ ജോര്‍ജിന്റെ സംസ്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: