കൊച്ചി: ലക്ഷദ്വീപും ഇടുക്കിയും ഉള്‍പ്പെടുന്ന ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് ഏരിയയിലെ കോപ്പര്നെറ്റ്വര്ക്ക് മുഴുവന്‍ ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതായി എറണാകുളം ബിസിനസ് ഏരിയാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന് അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ മുന്‍നിര സര്‍ക്കിളുകളില്‍ ഒന്നായ കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ് മേഖലയാണ് എറണാകുളം. 74,000 ഫൈബര്‍ ലൈനുകളുള്ള എറണാകുളം ദേശീയതലത്തില്‍ നാലാമതാണ്. ചെന്നൈ ആണ് ഒന്നാം സ്ഥാനത്തുളളത്. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.
50,000 കോപ്പര്‍ ലാന്‍ഡ്ലൈന്‍ കണക്ഷനുകളാണ് നിലവില്‍ എറണാകുളത്തുള്ളത്. പദ്ധതിപ്രകാരം ബ്രോഡ്ബാന്‍ഡ് സൗകര്യം ഇല്ലാത്ത ഉപഭോക്താക്കള്‍ക്കും മൈഗ്രേഷന്‍ ശേഷം അടിസ്ഥാന ഡാറ്റ സൗകര്യം ലഭിക്കും. മൈഗ്രേഷനു ശേഷമുള്ള മിനിമം പ്ലാന്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രതിമാസം 249 രൂപയും നഗരപ്രദേശങ്ങളില്‍ 299 രൂപയും ആയിരിക്കും. 60% ഉപഭോക്താക്കളും മൈഗ്രേഷനായി സമ്മതം അറിയിച്ചിട്ടുണ്ട്. എല്ലാവരെയും കൃത്യമായി ബോധ്യപ്പെടുത്തിയശേഷം ഈ മാസത്തോടെ മൈഗ്രേഷന്‍ നടപടി ആരംഭിക്കും. മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിനു ശേഷം എറണാകുളം ബിസിനസ് ഏരിയ പൂര്‍ണമായും ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാഞ്ചൈസികള്‍ ആകാന്‍ താത്പര്യം ഉള്ളവര്‍ 9400488111 എന്ന വാട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടണം 4 ജി സേവനം എറണാകുളം മുഴുവന്‍ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാര്‍ച്ചോടെ ലഭ്യമാകും. ആറു മാസത്തിനുള്ളില്‍ ഇവയുടെ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കും. 5ജി കൂടി സാധ്യമാകുന്ന വിധത്തിലുള്ള ഉപകരണങ്ങളാണിവ. കെ. ലത (ഡിജിഎം, ഓപ്പറേഷന്‍സ്), പി.എ. കുമാരന് (ഡിജിഎം, ഫിനാന്‍സ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: