ന്യൂദല്‍ഹി : ഐ എന്‍ ഡി ഐ എ സഖ്യത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ സഖ്യ യോഗത്തിലാണ് ഖാര്‍ഗെയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ബിഹാര്‍ മുഖ്യമന്ത്രി ജെഡിയു നേതാവ് നിതീഷ് കുമാറിന് കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാര്‍ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.
സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ അവലോകനം ചെയ്യാനാണ് പ്രതിപക്ഷം യോഗം ചേര്‍ന്നത്. 10 പാര്‍ട്ടികളുടെ നേതാക്കള്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, എം.കെ സ്റ്റാലിന്, ഒമര്‍ അബ്ദുള്ള,ശരദ് പവാര്‍, ഡി രാജ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്, ശരദ് പവാര്‍ ,ഡി രാജ, എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും ബിജെപി എംപി ദിലീപ് ഘോഷ് പറഞ്ഞു.ഉടന്‍ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: