പൊങ്കൽ റിലീസായി കഴിഞ്ഞ ദിവസം റിലീസായ ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും സംവിധായകൻ മാറി സെൽവരാജ്ജും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ് “ധനുഷ്‌കരാജ, നിമ്മശിവണ്ണ എന്നിവരുടെ അഭിനയ മികവ്, സംവിധായകൻ അരുൺമാധേശ്വരന്റെ ദർശനം, സഹോദരൻ ജിവിപ്രകാശിന്റെ സംഗീത വൈഭവം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിർമ്മാണം , നായിക പ്രിയങ്കാമോഹൻ, സ്റ്റണ്ട് മാസ്റ്റർ ധിലിപാക്ഷൻ, തുടങ്ങിയവരുടെ ക്രാഫ്‌റ്റിംഗിനോട് ഞാൻ അഗാധമായ അഭിനന്ദനം അറിയിക്കുന്നു. അസാധാരണമായ ചിത്രമാണ് “ക്യാപ്റ്റൻ മില്ലർ”.സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർത്ഥമായി നിർമ്മിച്ച ഈ ചിത്രം, ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിനായുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു”. മാരി സെൽവരാജ് പറഞ്ഞത് ” ധനുഷ് സാറും ജി വി പ്രകാശും കൂടെയുള്ള കില്ലർ മില്ലർ എൻട്രി” എന്നാണ് ചിത്രത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും നിരൂപക പ്രശംസകളുമാണ് ലഭിക്കുന്നത്. ചിത്രത്തിന് ആദ്യ ദിനം കേരളത്തിൽ അറുപതു ലക്ഷത്തിൽപ്പരം ഗ്രോസ് കളക്ഷൻ ലഭിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട് ചെയ്തു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: