ചേര്‍ത്തല : യുവാവിനെ ഫോണിലൂടെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഫോണും പണവും അപഹരിച്ചെന്ന കേസില്‍ ഏഴ് പേര് പിടിയില്‍ ഇതില്‍ രണ്ട പേര് സ്ത്രീകളാണ്. ആലപ്പുഴ സ്വദേശിയായ അഖിലിനെ(22) ഡിസംബര്‍ 23നാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
യുവതിയും അഖിലും സുഹൃത്തുക്കളായിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ക്കിടെ അഖില്‍ അസഭ്യം പറഞ്ഞതോടെ യുവതി ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചു. അവര്‍ ഇക്കാര്യം കൂട്ടമായി ആലോചിക്കുകയും തട്ടിക്കൊണ്ടുപോകുന്നതിനായി പദ്ധതി തയ്യാറാക്കുകയുമായിരുന്നു. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശ പ്രകാരം യുവതി അഖിലിനെ ഫോണ്‍ ചെയ്ത് ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് പരിസരത്തേയ്ക്ക് വിളിച്ചു വരുത്തി. തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാളെ കാക്കനാട് എത്തിച്ചശേഷം ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ശേഷം ഇയാളുടെ പേഴ്സിലുണ്ടായിരുന്ന 3500 രൂപയും ഫോണും പിടിച്ചെടുത്തശേഷം വഴിയില്‍ ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായ്ക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ ഫൈസല്‍(32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടില്‍ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു(25)എന്നിവരാണ് പിടിയിലായത്. ആലുവയിലെ കോഫീ ഷോപ്പില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: