Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രതിരോധത്തില്‍; എംടിയുടെ വാക്കുകളെ പിന്തുണച്ച് സാംസ്‌കാരിക കേരളം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jan 13, 2024, 02:31 am IST
inKerala

തൃശ്ശൂര്‍: പിണറായി വിജയനും സിപിഎം ഭരണത്തിനുമെതിരേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തിന് സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ. മുന്‍നിര എഴുത്തുകാര്‍ വിമര്‍ശനത്തെ പിന്തുണച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിക്കുന്നു.

ജനാധിപത്യ ഭരണം ഏകാധിപത്യ ശൈലിയിലായെന്നും നേതൃപൂജ നല്ലതല്ലെന്നുമായിരുന്നു എംടിയുടെ വിമര്‍ശനത്തിന്റെ കാതല്‍. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ മാതൃകയാക്കണമെന്നും എംടി പറഞ്ഞു. സാറാ ജോസഫ്, സക്കറിയ, എന്‍.എസ്. മാധവന്‍, സച്ചിദാനന്ദന്‍ തുടങ്ങിയ മുന്‍നിര എഴുത്തുകാര്‍ എംടി പറഞ്ഞതിനെ അനുകൂലിച്ചു. ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയ സിനിമാതാരങ്ങളും എംടിയുടെ വാക്കുകളെ പിന്തുണച്ചു.

എംടി വിമര്‍ശിച്ചത് സിപിഎമ്മിനെയും സര്‍ക്കാരിനെയുമാണെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. തിരുത്താനുള്ള വലിയ അവസരമാണ് എംടിയൊരുക്കിയത്. സിപിഎം ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു. എംടിയുടെ പ്രസംഗം ആശ്വാസമായെന്നും ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണമല്ല സ്വാതന്ത്ര്യമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
വീരാരാധനയില്‍പ്പെട്ടു കിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മുടേതെന്നും കേരളത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സക്കറിയ പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പൊതുവേ സംഭവിച്ച അപചയം തുറന്നുകാട്ടുകയാണ് എംടി ചെയ്തതെന്നായിരുന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പറഞ്ഞത്.

എംടിക്കു പിന്നാലെ മുന്‍നിര എഴുത്തുകാരില്‍ നിന്നുണ്ടായ കടുത്ത വിമര്‍ശനം സിപിഎം നേതൃത്വം പ്രതീക്ഷിച്ചതല്ല. കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക നായകരും സിപിഎമ്മിനെ കണ്ണടച്ച് പിന്തുണയ്‌ക്കുന്നവരാണെന്ന ധാരണയായിരുന്നു പാര്‍ട്ടിക്ക്. പാര്‍ട്ടിയുടെ അധികാര ധാര്‍ഷ്ട്യത്തെയും അഴിമതികളെയും പോലും വിമര്‍ശിക്കാന്‍ ആരും തയാറാകാത്തത് പലവട്ടം ചര്‍ച്ചയായിട്ടുണ്ട്. ഈ ധാരണയുടെ കടയ്‌ക്കലാണ് എംടി കത്തിവച്ചത്.

മാസങ്ങളായി കേരളത്തിലെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുമിടെ പുകയുന്ന അഭിപ്രായമാണ് എംടിയുടെ വാക്കുകളിലൂടെ വെളിപ്പെട്ടത്. കേരളത്തില്‍ മൂന്നാം വട്ടവും ഭരണം കിട്ടിയാല്‍ ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതിയാകും പാര്‍ട്ടിയുടേതെന്ന് സച്ചിദാനന്ദന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. എം. മുകുന്ദനും മാസങ്ങള്‍ക്കു മുമ്പ് സമാനമായ അഭിപ്രായം പറയുകയുണ്ടായി.

എംടി ഉദ്ദേശിച്ചത് ഞങ്ങളെയല്ലെന്ന മട്ടില്‍ പറഞ്ഞൊഴിയാനുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്. അശോകന്‍ ചെരുവിലിനെപ്പോലെ പാര്‍ട്ടിക്കാരായ എഴുത്തുകാരും ഇതേ ശ്രമം നടത്തുന്നു. എന്നാല്‍ റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കു സംഭവിച്ച വീഴ്ചകളും മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ ഉദാഹരണവും മറ്റും നിരത്തി എംടി വിമര്‍ശിച്ചത് മുഖ്യമന്ത്രിയെയും സിപിഎം ഭരണത്തെയുമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. എഴുതിത്തയാറാക്കിയ പ്രസംഗം വായിക്കുകയാണ് എംടി ചെയ്തത്. പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിരുന്നു.
കോപ്പികള്‍ നേരത്തേ തന്നെ തയാറാക്കി വിതരണവും ചെയ്തു. ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് എംടി തലേന്നുതന്നെ തന്നോടു പറഞ്ഞിരുന്നതായി സുഹൃത്തും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.ഇ. സുധീര്‍ പറഞ്ഞു.

Tags: MT Vasudevan NairCultural Keralacpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.