തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. നടത്തിയത്.
ക്ലിഫ് ഹൗസിന് മുന്നില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലും വടിയും എറിഞ്ഞു.. ബാരിക്കേഡിന് മുകളില്‍ തീപ്പന്തം സ്ഥാപിക്കുകയും മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതിയാണ് രാഹുല്‍.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി 17ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: