മുംബൈ: ഡയറക്ടറേറ്റ് ഓഫ് റവന്യൂവിന്റെ (ഡിആര്‍ഐ) നേതൃത്വത്തില്‍ നടത്തിയ സുപ്രധാന ഓപ്പറേഷനില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 21 വയസ്സുകാരിയായ തായലാഡ് യുവതിയെ മുംബൈ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പിടികൂടി. ആഡിസ് അബാബയില്‍ നിന്ന് എത്തിയ യുവതിയെ തടഞ്ഞുവച്ച് തെരച്ചില്‍ നടത്തിയത് ഡിആര്‍ഐക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
റവന്യൂ ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച്, വ്യക്തിയില്‍ നടത്തിയ പരിശോധനയില്‍ പരിശോധനയില്‍ സംശയാസ്പദമായ കണ്ടെത്തലുകളൊന്നും ലഭിച്ചില്ല. എന്നല്‍ അവരുടെ ട്രോളി ബാഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം അടങ്ങിയ ഒന്നിലധികം പാക്കറ്റുകള്‍ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനയില്‍ ഈ പദാര്‍ത്ഥം കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചു. അന്താരാഷ്‌ട്ര വിപണിയില്‍ 40 കോടിയോളം മൂല്യം കണക്കാക്കുന്ന ലഹരി പദാര്‍ത്ഥമാണ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റിലായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: