ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ദിവസമായ ജനുവരി 22 വരെ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠാ ചരിത്രപരവും, മംഗളകരവുമായ അവസരമാണ്. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
അയോധ്യയില്‍ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണുള്ളത്. സമര്‍പ്പണ വേളയില്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കാന്‍ ഭഗവാന്‍ എന്നെ ഒരു മാധ്യമമാക്കിയിരിക്കുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട് ഞാന്‍ ഇന്ന് മുതല്‍ 11 ദിവസത്തെ ഒരു പ്രത്യേക വ്രതം ആരംഭിക്കുകയാണ്. ഞാന്‍ നിങ്ങളുടെ എല്ലാവരില്‍ നിന്നും അനുഗ്രഹം തേടുന്നുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരു ഓഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
प्राण-प्रतिष्ठा से पूर्व 11 दिवसीय व्रत अनुष्ठान का पालन मेरा सौभाग्य है। मैं देश-विदेश से मिल रहे आशीर्वाद से अभीभूत हूं। https://t.co/JGk7CYAOxe pic.twitter.com/bwDu3BxRri
— Narendra Modi (@narendramodi) January 12, 2024
അയോധ്യയില്‍ വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പുതിയ രാംലല്ലയുടെ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ചടങ്ങ് പ്രധാനമന്ത്രി മോദി നിര്‍വഹിക്കും. തിരക്കേറിയ ഷെഡ്യൂളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും എല്ലാ ആചാരങ്ങളും കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതിന്റെ ഭാഗമായിയാണ് അദേഹം 11 ദിവസം പ്രത്യേക വ്രതം അനുഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: