പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തില്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക