കൊല്ലം: കൊട്ടാരക്കരയില്‍ ഒറ്റക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവര്‍ന്നു. ട്യൂഷന് പോകും വഴിയാണ് ആക്രമണസംഭവം ഉണ്ടായതെന്നാണ് പരാതി.
കൊട്ടാരക്കര ഗവര്ണ്മെന്റെ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. എന്നാല്‍ കുട്ടി നല്കിയ മൊഴിയില്‍ വൈരുദ്യമുണ്ടെന്നും അതിനാല്‍ പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: