തിരുവനന്തപുരം: അയോധ്യ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നില്ലെന്ന കോണ്‍ഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. സമസ്തയെ ആണോ മുസ്ലീംലീഗിനെയാണോ പാര്‍ട്ടി പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം ലീഗിന്റെ കാല്ക്കല് നിലപാട് അടിയറവ് വച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
ക്ഷേത്രത്തില്‍ പോകുന്നതിന് മാത്രം ജനാധിപത്യം എതിരാകുന്നത് എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠ ഹിന്ദുവിശ്വാസത്തില്‍ മുഖ്യമെന്ന് എന്‍സ്എസ്എസ് പോലും പറഞ്ഞിട്ടും നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് നിഷേധാത്മക നിലപാടെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ക്ഷേത്രം പണിയുന്നതും, പ്രതിഷ്ഠ നടത്തുന്നതും ബിജെപിയല്ല. ഹിന്ദുസമൂഹത്തിന്റേതാണ് ക്ഷേത്രമെന്നും മുരളീധരന് പറഞ്ഞു.
സിപിഎം ഭീകരവാദികള്‍ക്ക് സംരക്ഷണം നല്കുന്നു
ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പതിമൂന്നു വര്‍ഷം കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിലാണ് പ്രതിയുടെ ഒളിജീവിതമെന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഭീകരവാദികളോടുള്ള മൃദുസമീപനവും രഹസ്യ ബന്ധവുമാണ് തെളിയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാലങ്ങളായി ഒളിഞ്ഞുതളിഞ്ഞും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പോലീസിനെ നിര്‍വീര്യമാക്കി രാഷ്ട്രീയ ഇടപെടലിലൂടെ ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ജോസഫ് മാഷിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച വ്യഗ്രത പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് കാണിച്ചില്ല. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ ഒളിത്താവളം ആകുമോ എന്ന് സാധാരണക്കാര്‍ക്ക് ഭയമുണ്ടെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: