ചടയമംഗലത്തെ വിശാലമായ ജടായുപ്പാറയിലെ ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രം ശ്രീരാമഭക്തരുടെ വലിയ ആകര്‍ഷണകേന്ദ്രമാണ്.
സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലാണ് ക്ഷേത്രം. രാവണന് അപഹരിച്ചുകൊണ്ടുപോയ സീതാമാതാവിനെ രക്ഷിക്കാന്‍ പോരാടി ജടായു ചിറകറ്റ് വീണത് ഇവിടെയെന്നാണ് വിശ്വാസം. വീരജടായു രാമദര്‍ശനം കാത്തുകിടന്ന, രാമപാദമേറ്റിടത്ത് ഇന്ന് വലിയ രാമക്ഷേത്രമുണ്ട്. ‘രാമപാദ’വും ജടായുവിന്റെ കൊക്കുരഞ്ഞ് കുളമായി മാറിയ ‘കൊക്കരുണി’യും ഇവിടുത്തെ പ്രത്യേകതകളാണ്. ശ്രീരാമദര്‍ശനം വരെ ജീവന് നിലനിര്‍ത്താന്‍ ജടായു ചുണ്ട് പാറയില്‍ ഉരസി പ്രാണജലപ്രവാഹമുണ്ടാക്കിയതാണ് കൊക്കരുണി എന്നാണു വിശ്വാസം.
ജടായുപ്പാറയ്ക്ക് സുവര്‍ണകിരീടം ചാര്‍ത്തിയപോലെ സുന്ദരമാണ് പാറമുകളിലെ കോദണ്ഡരാമക്ഷേത്രം. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ സ്വാമി സത്യാനന്ദസരസ്വതി 1970-ല്‍ പ്രതിഷ്ഠിച്ച പന്ത്രണ്ടടി ഉയരമുള്ള ശ്രീരാമ പ്രതിഷ്ഠയാണിവിടെ. ബൃഹദ് ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും കല്‍പ്പടവുകളുടേയും നിര്‍മാണം നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: