അയോധ്യ: പട്ടാഭിഷേക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിച്ചു. 12 അടി ഉയരവും എട്ട് അടി വീതിയുമുള്ള ആദ്യ വാതില്‍ ശ്രീകോവിലിന്റെ മുകള്‍ നിലയിലാണ് സ്ഥാപിച്ചത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ്ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനുവരി 22 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരുന്നു.
ഉദ്ഘാടന ദിവസം സംസ്ഥാനത്തുടനീളം മദ്യവില്പന ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ അയോധ്യയിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാണ് അയോധ്യയില്‍ ശുചിത്വത്തിന്റെ ‘കുംഭ മാതൃക’ നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. ജനുവരി 14ന് അയോധ്യയില്‍ ശുചീകരണ കാമ്പയിന് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ജനുവരി 22ന് അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠക്കായി അലങ്കരിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരോടൊപ്പം മെഗാ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. രാഷ്ട്രീയക്കാര്‍, ബോളിവുഡ് സെലിബ്രിറ്റികള്‍, ക്രിക്കറ്റ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി 7,000ത്തിലധികം പേര് ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: