വാഷിംഗ്ടണ്‍ ഡിസി: രാമായണം വിവിധ ഭൗമപ്രദേശങ്ങള്ക്ക് കുറുകെയുള്ള പാലമാണെന്നും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും നന്മതിന്മകള് തമ്മിലുള്ള ശാശ്വത പോരാട്ടത്തെക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കുന്നുവെന്നും യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ ഹില്ലില്‍ ‘ഏഷ്യയിലും അതിനപ്പുറവും രാമായണം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു, ‘രാമായണവും ഇന്തോപസഫിക്കിലുടനീളം അതിന്റെ പൈതൃകം പങ്കിട്ടിട്ടുണ്ട്. രാമായണത്തില്‍ നിന്നുള്ള പാഠങ്ങളും കഥകളും തലമുറകളോളമാണ് കൈമാറിയത്. എന്നാല്‍ അതിന്റെ പഠനവും ആവശ്യകതയും വിപുലമാണ്. രാമായണം മനുഷ്യനൊപ്പം ജനിക്കുന്ന ഒരു ചിന്തയാണ്.
മനുഷ്യബന്ധങ്ങള്‍, ഭരണം, ആത്മീയത, ധര്‍മ്മം അല്ലെങ്കില്‍ കടമ, നീതി, ത്യാഗം, വിശ്വസ്തത, നന്മതിന്മകള് തമ്മിലുള്ള ശാശ്വത പോരാട്ടം എന്നിവയുടെ സങ്കീര്‍ണ്ണതകളിലേക്ക് ഇതിഹാസം ഉള്‍ക്കാഴ്ച നല്കുന്നു. രാമായണത്തിന് ഈ ഓരോ തീമുകളെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും നമ്മെ പഠിപ്പിക്കാനുണ്ടെന്നും അദേഹം പറഞ്ഞു.
രാമായണം ഭൂമിശാസ്ത്രത്തിന് കുറുകെയുള്ള ഒരു പാലം കൂടിയാണ്. ഇതിഹാസത്തില്‍ നിന്നുള്ള കഥകള്‍ ഇന്തോ പസഫിക്കിലുടനീളം, കംബോഡിയ മുതല്‍ ഇന്തോനേഷ്യ വരെ, തായ്ലന്ഡ് മുതല്‍ ലാവോസ് വരെ പല രാജ്യങ്ങളിലും അറിയപ്പെടുന്നു. വിവിധ സമൂഹങ്ങളുടെ കലാ, സാഹിത്യ, മത പാരമ്പര്യങ്ങളില്‍ അവയുടെ തനതായ സാംസ്കാരിക സൂക്ഷ്മതകള്‍ ഉള്‍ക്കൊള്ളുന്ന ഇതിഹാസം പുനര്‍രൂപകല്‍പ്പന ചെയ്യുകയും വീണ്ടും പറയുകയും ചെയ്തു.
അതിരുകള്‍ക്കപ്പുറത്തുള്ള രാമായണത്തിന്റെ ഈ സ്വാധീനത്തിന് ഞാന്‍ വ്യക്തിപരമായി സാക്ഷിയായിരുന്നുവെന്ന് അംബാസഡര്‍ സന്ധു കൂട്ടിച്ചേര്‍ത്തു. ഇതിഹാസം സംഭാഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കാളി രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതിനുള്ള അളന്നതും തന്ത്രപരവുമായ സമീപനത്തെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്നതായി ഉന്നത നയതന്ത്രജ്ഞന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: