എറണാകുളം : എല്ലാവരുടെയും ആയിരിക്കാന്‍ ആഗ്രഹിക്കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടില്‍. മെത്രാന് പൊതുസ്വത്താണ്. എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കും. ദൈവഹിതം അംഗീകരിക്കുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പാകുമെന്ന് കരുതി വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനെ ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ അഭിനന്ദിച്ചു.സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായാണ് മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നത്.നിലവില്‍ ഷംഷാബാദ് രൂപത ബിഷപ്പാണ് അദ്ദേഹം.
രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വത്തിക്കാനിലും കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.
1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ ജനനം. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായാണ് മാര്‍ റാഫേല്‍ തട്ടില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. 2018-ലാണ് ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ്. മാര്‍ റാഫേല്‍ തട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: