തിരുവനന്തപുരം: വികസിത ഇന്ത്യയ്ക്കായ് നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായ് നിറവേറ്റണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാ?ഗമായി തിരുവനന്തപുരം വര്‍ക്കല ചെറുന്നിയൂരില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. പദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നു എന്ന് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലൂടെ വീണ്ടും ഉറപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം നിരവധി പേര് കൃഷി ഉപേക്ഷിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും വിവിധ പദ്ധതികളിലൂടെ കേന്ദ്രം ലഭ്യമാക്കുകയാണെന്നും ശോഭ കരന്തലജെ പറഞ്ഞു.
ചടങ്ങില്‍ ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ ഏഴു ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കല്‍പ്പ് പ്രതിജ്ഞയും എടുത്തു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവ് കല്യാണി മിശ്ര, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക് ലിംഗ് വാള്, എസ്ബിഐ (സാമ്പത്തിക ഉള്പെടുത്തല്) തിരുവനന്തപുരം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബംഗാനിധി മാര്‍ത്ത, നബാര്‍ഡ് എജിഎം മിനു അന്‍വര്‍, തിരുവനന്തപുരം ഐസിഎആര്‍ കെവികെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ബിനു സാം ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ സങ്കല്പ് പ്രതിജ്ഞയും എടുത്തു. മുദ്രാ വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ഗുണഭോക്താക്കള്‍ക്ക് കൈമാറി. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിദ??ഗ്ദ്ധര് ക്ലാസ് എടുത്തു. ഡ്രോണ്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: