മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെ നടത്തുന്ന അധിക്ഷേപം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു രാജ്യത്തിന്റെ ഏത് ചുമതല വഹിക്കുന്ന വ്യക്തിയും ആയിക്കൊള്ളട്ടേ, നമ്മുടെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അംഗീകരിച്ച് നല്കാന് കഴിയില്ല. പ്രധാനമന്ത്രി പദത്തെ നമ്മള് ബഹുമാനിക്കണം. രാജ്യത്തിന് പുറത്ത് നിന്ന് പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന ഏതൊരു ആക്രമണത്തെയും നമ്മള് എതിര്‍ക്കണം, ശരദ് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: