Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണത്തെ ജയിച്ചവര്‍: മറക്കാമോ താഴികക്കുടത്തിന് മീതേ ശരത് കോഠാരി കാവിപതാക പാറിച്ച മുഹൂര്‍ത്തം; ജ്യേഷ്ഠന്റെ വന്ദേമാതര ഉദ്‌ഘോഷം, ശംഖ് മുഴക്കം

സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 08:57 pm IST
in India
ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

മറക്കാമോ ലോകം ആ മുഹൂര്‍ത്തം.. അയോദ്ധ്യയിലെ അപമാനഗോപുരത്തിന് മുകളില്‍, പായല്‍ പിടിച്ച ആ താഴികക്കുടത്തിന് മീതേ ശരത് കോഠാരി എന്ന ഇരുപതുകാരന്‍ കാവിപതാക പാറിച്ച മുഹൂര്‍ത്തം… അരികില്‍ ഇരുകൈകളുമുയര്‍ത്തി അവന്റെ ജ്യേഷ്ഠന്‍ രാം കോഠാരി വന്ദേമാതരം എന്ന് ഉദ്‌ഘോഷിച്ച മുഹൂര്‍ത്തം… ലോകമെമ്പാടുമുള്ള രാമഭക്തര്‍ ആഹ്ലാദത്തിലമര്‍ന്നു. ക്ഷേത്രങ്ങളില്‍ ശംഖ് മുഴങ്ങി… പ്രതീകാത്മക കര്‍സേവ വിജയിച്ചു. ഇതിഹാസത്തിന് മകുടം ചാര്‍ത്തിയ ആ വിജയമുഹൂര്‍ത്തത്തോളം അനശ്വരമായി മറ്റെന്തുണ്ട്? സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്…

ചരിത്രം പിന്നെയും ബാക്കിനില്ക്കുന്നുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവയ്‌ക്ക് ശേഷം നവംബര്‍ രണ്ടിന് രാമസേവകര്‍ അയോദ്ധ്യയിലേക്ക് നാമജപയാത്ര നടത്തി. അന്ന് കാര്‍ത്തിക പൂര്‍ണിമയായിരുന്നു. അശോക് സിംഘല്‍ജി നല്കിയ നിര്‍ദേശം രാമവിജയമന്ത്രം ചൊല്ലണം, പോലീസ് തടയും, തടയുന്നിടത്ത് ഇരുന്ന് അഖണ്ഡനാമജപം നടത്തണം എന്നായിരുന്നു. രാമും ശരതും അന്ന് നായകപരിവേഷത്തിലായിരുന്നു. പഴുതടച്ച് തയാറാക്കിയ കാവല്‍ക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ ആ യുവവിപ്ലവകാരികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് പക്ഷേ മുലായംസിങ് യാദവിന്റെ പോലീസ് തോക്കുകള്‍ നിറച്ചത്. അവര്‍ ആ വീരന്മാര്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു.

ജാലിയന്‍വാലയിലെ കൂട്ടക്കുരുതിക്ക് സമാനമായിരുന്നു അതെന്ന് രാമിനും ശരതിനുമൊപ്പം കര്‍സേവയ്‌ക്ക് എത്തിയ രാജേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍സേവകര്‍ ചിതറിയോടിയില്ല. നിലവിളികളുയര്‍ന്നില്ല. വെടിയൊച്ചകള്‍ക്ക് മീതെ മുഴങ്ങിക്കേട്ടതത്രയും ജയ്ശ്രീറാം, ഭാരത് മാതാ കിജയ് വിളികളായിരുന്നു. ഹനുമാന്‍ ഗഡിക്ഷേത്രത്തിന് സമീപമുള്ള ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ മഹേന്ദ്ര തിവാരി ആ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ദാരുണമായിരുന്നു ഓരോന്നും… ജനാധിപത്യത്തിന്റെ കൊലക്കളമായി അയോദ്ധ്യാനഗരം മാറി… ഒന്നിന് പിന്നാലെ ഒന്നായി കര്‍സേവകര്‍ മരിച്ചുവീണു. കോഠാരി സഹോദരന്മാരുടെ ചോരപ്പാടുകളില്‍ നിന്നാണ് രാമജന്മഭൂമി പ്രക്ഷോഭം പിന്നിട്ട കാലമത്രയും ജ്വലിച്ചുയര്‍ന്നത്.

ഹിരാലാല്‍ കോഠാരിയുടെ മക്കള്‍.. ബദ്രിദാസ് കോഠാരിയുടെ ചെറുമക്കള്‍.. കൊല്‍ക്കൊത്ത ബാരാബസാറിലെ ആ വീട്ടില്‍ 1990ലെ ദീപാവലിക്ക് മറ്റൊരു ആഘോഷമുണ്ടായിരുന്നു. രാമിന്റെയും ശരതിന്റെയും ഇളയ പെങ്ങള്‍ പൂര്‍ണിമയ്‌ക്ക് അന്നായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് കല്യാണം നിശ്ചയിച്ചത്. ദീപാവലിക്കൊരുക്കിയ മധുരപലഹാരങ്ങള്‍ അലുമിനിയം കാനില്‍ നിറച്ച് അയോദ്ധ്യായാത്രയ്‌ക്കൊരുങ്ങിയ രാമിനും ശരതിനും അച്ഛന്‍ ഹിരാലാലും അമ്മ സുമിത്രാദേവിയും നല്കി. കുങ്കുമം തൊട്ട് യാത്രയാക്കി. എല്ലാ ദിവസവും ഒരു കത്ത് എഴുതണം എന്നായിരുന്നു ആകെയുള്ള ഉപാധി… ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ പോകേണ്ട എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഞങ്ങള്‍ രാമലക്ഷ്മണന്മാരാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ യാത്ര.

അവര്‍ രണ്ട് പേരും വലിയ ആവേശത്തിലായിരുന്നു. രാമും ശരതും കൈയില്‍ കരുതിയിരുന്ന കാവി റിബണില്‍ ജയ്ശ്രീറാം എന്ന് എഴുതിയിരുന്നു. അതിന്റെ പിന്നില്‍ മരണക്കോടി എന്നര്‍ത്ഥം വരുന്ന കഫാന്‍ എന്നും കുറിച്ചിരുന്നു. രണ്ടായാലും രാമന് വേണ്ടി എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് രണ്ടുപേരുടെയും മറുപടി… അവര്‍ രാമന് വേണ്ടി ജയിച്ചു… രാമന് വേണ്ടി മരണം വരിച്ചു.

Tags: AyodhyaKothari BrothersRam Mandir Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.