ന്യൂഡല്‍ഹി: മാലിദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന് രംഗത്ത് എത്തി. മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് താരം സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചത്.
‘ ഇന്ത്യ എടുത്ത നിലപാട് ശക്തവും മികച്ചതുമാണ്. നമ്മുടെ ഭാരതം എപ്പോഴും മികച്ചു നില്ക്കുന്നു. ഞാന്‍ നിരവധി തവണ ലക്ഷദ്വീപിലും ആന്‍ഡമാന്‍ ദ്വീപുസമൂഹങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എത്ര മനോഹരമായ സ്ഥലങ്ങളാണവ! കടല്‍ത്തട്ടിലെ കാഴ്ചകള്‍ വളരെ മനോഹരവും അവശ്വസനീയവുമായിരുന്നു. ഇത് നമ്മുടെ ഭാരതമാണ്, ആത്മനിര്‍ഭരത കൈവരിച്ചവരാണ് നമ്മള് ഭാരതീയര്‍’- വിരേന്ദര്‍ സെവാഗിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചന് എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയും ഇന്ത്യക്കാര്‍ക്ക് എതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ മാലിദ്വീപ് മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് രാജ്യത്തുടനീളം ഉയര്‍ന്നു വരുന്നത്. വിവാദത്തിന് പിന്നാലെ മാലിദ്വീപ് ഹൈക്കമ്മീഷണറായ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: