തൊടുപുഴ: ഇടതുമുന്നണിയുടെ പ്രതിഷേധത്തിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. ഇതിലും വലിയ ഭീഷണികൾ ഞാൻ കണ്ടിട്ടുണ്ടെന്നും ജീവിതകാലത്ത് അഞ്ചുതവണ തനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ടെന്നും പ്രസംഗത്തിനിടെ പ്രതിഷേധക്കാർക്ക് ഗവർണർ മറുപടി നൽകി.
മുപ്പത്തിയഞ്ചാം വയസിൽ ഭയപ്പെടാത്ത ആളാണ് ഞാനെന്നും ഇടുക്കിയിൽ ഇന്ന് നടക്കുന്ന ഹർത്താലിന്റെ കാരണം തനിക്ക് അ റിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ഭീഷണിയുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് 72 വയസായി. ഞാന്‍ കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? എനിക്ക് ഒരു ഭീഷണിയുമില്ല. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും ഞാന്‍ വരാം. ഭീഷണി എവിടെയാണ്?’, ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: