തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടര്‍ വനഭൂമി കൈയേറിയതായി വനംവകുപ്പിന്റെ 2021-22 ലെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട്. കേരളത്തിലെ നിലവിലെ വന വിസ്തൃതി 11521.814 ചതുരശ്രകിലോമീറ്ററാണ്. 1977 ജനുവരി ഒന്നിനു ശേഷം കൈയേറിയ 11,917 ഹെക്ടറില്‍പ്പരം വനഭൂമിയില്‍, 4628 ഹെക്ടര്‍ മാത്രമാണ് ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചത്.
കൈയേറ്റമല്ല നടന്നതെന്ന് പറയുന്ന എം.എം. മണിയുടെ ജില്ലയിലെ മൂന്നാര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നിരിക്കുന്നത്. 1099.6538 ഹെക്ടര്‍ വന പ്രദേശമാണിവിടെ കൈയേറിയത്. വയനാട് തെക്ക്, മണ്ണാര്‍ക്കാട്, നിലമ്പൂര്‍ വടക്ക്, മാങ്കുളം, കോതമംഗലം എന്നീ ഡിവിഷനുകളിലും വനപ്രദേശം കൂടുതലായി കൈയേറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാര്‍ ഉള്‍പ്പടുന്ന എറണാകുളം ജില്ലയിലെ കോതമംഗലം, കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ 1998.0296 ഹെക്ടര്‍ വന പ്രദേശം കൈയേറി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം സര്‍ക്കിളില്‍ കൈയേറിയത് 14.60222 ഹെക്ടര്‍ വന പ്രദേശം.
ഈ സര്‍ക്കിളില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഡിവഷനിലാണ് കൈയേറ്റം കൂടുതല്‍. തൃശ്ശൂര്‍, എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സര്‍ക്കിളില്‍ 127.6550 ഹെക്ടറും ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഉള്‍പ്പെടുന്ന മലപ്പുറം, പാലക്കാട് ജില്ലകളില്‍ 1599.6067 ഹെക്ടര്‍ വന പ്രദേശവും കൈയേറി. ഈ സര്‍ക്കിളില്‍ നിലമ്പൂര്‍ വടക്കും മണ്ണാര്‍ക്കാടുമാണ് ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നിരിക്കുന്നത്.
നോര്‍ത്തേണ്‍ സര്‍ക്കിളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 1085.6648 വനപ്രദേശവും കോട്ടയം ഫീല്‍ഡ് ഡയറക്ടറിനു കീഴില്‍ ഇടുക്കി പെരിയാര്‍ ഈസ്റ്റ് തേക്കടി ഡിവിഷനിലെ 4.388 ഉം, കണ്ണൂര്‍, വയനാട് ഉള്‍പ്പെട്ട വന്യജീവി സര്‍ക്കിളില്‍ ആറളം, വയനാട് വന്യജീവി സങ്കേതങ്ങളില്പെട്ട 2.634 ഹെക്ടര്‍ വന പ്രദേശവും കൈയേറിയിട്ടുണ്ട്.
49,204.744 ഹെക്ടര്‍ വനഭൂമി സ്വകാര്യ പൊതു മേഖലയ്ക്കായി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഭരണ റിപ്പോര്‍ട്ട് തയ്യറാക്കി രണ്ട് വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് പ്രസിദ്ധീകരിക്കുന്നത്. 2022, 23 ലെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: