ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ജനവരി 22ന് തന്നെ പ്രസവിക്കണമെന്ന ആവശ്യവുമായി യുപിയിലെ സ്ത്രികള്‍. പ്രസവമടുത്ത സ്ത്രീകളില്‍ പലരും ജനവരി 22ന് തന്നെ സിസേറിയന് നടത്തി കുഞ്ഞിനെപുറത്തെടുക്കണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
രാമക്ഷേത്രപ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ജനിക്കുന്ന കുഞ്ഞ് ഭാഗ്യം കൊണ്ടുവരുമെന്ന് അമ്മമാര്‍ കരുതുന്നു. ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളെജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഈ ആവശ്യം ഉന്നയിച്ച് 14 അപേക്ഷകള്‍ കിട്ടിയതായി ഡോ. സീമ ദ്വിവേദി പറഞ്ഞു. അന്ന് ഏകദേശം 35ഓളം സിസേറിയന് നടക്കുമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
രാമക്ഷേത്രപ്രതിഷ്ഠാദിനം പവിത്രദിനമാണെന്ന വിശ്വാസത്തിലാണ് ഗര്‍ഭിണികള്‍ ഈ ആവശ്യം ഉയര്‍ത്തുന്നതെന്ന് ഡോ. സീമ പറഞ്ഞു. ധീരതയുടെയും അനുസരണയുടെയും പ്രതീകമായ ശ്രീരാമന്റെ ക്ഷേത്രപ്രതിഷ്ഠ നടക്കുന്ന ദിവസത്തില്‍ ജനിക്കുന്ന കുഞ്ഞ് ശ്രീരാമന്റെ ഗുണമഹിമകള്‍ കാണിക്കുമെന്നാണ് കുടുംബങ്ങളുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: