കൊല്ലം: ചേച്ചിയുടെ പരിശീലനത്തില്‍ മോണോആക്ടില്‍ എയ്ഞ്ചല്‍ താരമായി. എച്ച്എസ് വിഭാഗം മോണോ ആക്ട് എഗ്രേഡ് നേടിയ കോട്ടയം കുറുവിലങ്ങാട് ഡി പോള്‍ എച്ച്എസ്എസ് വിദ്യാര്‍ഥിനി ഏയ്ഞ്ചലിന്റെ മോണോ ആക്ടിലെ ഏയ്ഞ്ചലാണ് അര്‍ച്ചന. ഏയ്ഞ്ചലിന്റെ പരിശീലക സ്‌കൂളിലെ അധ്യാപിക കൂടിയായ സഹോദരി അര്‍ച്ചനയാണ്. മോണോആക്ടില്‍ മുന്‍പരിചയമില്ലാത്ത അര്‍ച്ചന യു ട്യൂബ് നോക്കി പഠിച്ചാണ് സഹോദരിക്ക് ഗുരുവായത്.
ലഹളക്കാരുടെ ആക്രമണത്തില്‍ നിന്ന് നെല്‍സണ്‍ മണ്ടേലയെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയുടെ കുട്ടികളെ ക്രൂരമായി കൊന്നു കളയുന്ന പശ്ചാത്തലമാണ് ഏയ്ഞ്ചല്‍ അരങ്ങില്‍ അനായാസമായി അവതരിപ്പിച്ചത്. അതേസമയം കുടുംബങ്ങുടെ ദുഃഖവും തെരുവുനായ ശല്യവും ലഹരിയുടെ ഉപയോഗവും പരിണിത ഫലങ്ങളും വര്‍ഗീയതയും തുടങ്ങി വിവിധ കഥകളും കവികളുടെ കവിതയടക്കം വിവിധ വിഷയങ്ങളാല്‍ സമ്പന്നമായിരുന്നു എച്ച്എസ് മോണോ ആക്ട് വേദികൾ.
വിഷയ വൈവിദ്ധ്യവും ആനുകാലിക വിഷയങ്ങള്‍ സ്വീകരിക്കാനുള്ള താല്‍പ്പര്യവും വേദിയെ മനോഹരമാക്കി. ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടവും, അനാഥ വാര്‍ദ്ധക്യം പോലുള്ള പതിവു വിഷയങ്ങളും മോണോ ആക്ട് വേദിയിലെത്തി. ലഹരിക്കെതിരെയും വര്‍ഗീയതക്കെതിരെയും ശബ്ദമുയര്‍ത്തിപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടികള്‍ കാണികളുടെ ആവേശം വിളിച്ചു പറയുന്നതായിരുന്നു. മികച്ച മത്സരമാണ് കുട്ടികള്‍ കാഴ്ചവച്ചത് എന്ന് വിധികര്‍ത്താക്കള്‍ പറയുന്നു.
അനായസകരമായി ചെയ്യേണ്ട റോളുകള്‍ക്കു പോലും കൂടുതല്‍ ശ്രമം കൊടുക്കുന്ന പ്രവണത ഗുണകരമല്ലെന്നും ജഡ്ജസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: