Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരോ, കോഴിക്കോടോ; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും, 872 പോയിന്റുമായി കണ്ണൂർ മുന്നിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 10:49 am IST
in Kerala

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ കപ്പില്‍ മുത്തമിടുന്നത് കണ്ണൂരോ, കോഴിക്കോടോ? ആവേശകരമായ അന്ത്യത്തിലേക്കാണ് കലോത്സവം മുന്നേറുന്നത്. സ്വര്‍ണകപ്പില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം. കഴിഞ്ഞ വര്‍ഷം കോഴിക്കാടായിരുന്നു. ഇത്തവണയും സ്വര്‍ണകപ്പ് മലബാറിലെ ഒരു ജില്ല സ്വന്തമാക്കിയേക്കും.

223 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 872 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 871 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 869 പോയിന്റുമായി പാലക്കാടും 850 തൃശൂരും 837 പോയിന്റുമായി മലപ്പുറവും 834 പോയിന്റുമായി കൊല്ലവും ശക്തമായ പോരാട്ടം നടത്തുന്നു. മറ്റുജില്ലകളുടെ പോയിന്റു നില ബ്രായ്‌ക്കറ്റില്‍. എറണാകുളം (823), തിരുവനന്തപുരം (800), ആലപ്പുഴ (779), കാസര്‍കോട് (776), കോട്ടയം (772), വയനാട് (750), പത്തനംതിട്ട (711), ഇടുക്കി (669).

വേദികളിലെ നിറഞ്ഞാട്ടത്തില്‍ കൊല്ലത്തെ കലാപ്രേമികള്‍ ആവേശം കൊള്ളുകയാണ്. താളമിട്ടും ആവേശം പകര്‍ന്നും കൗമാരകേരളത്തിന് അകമഴിഞ്ഞ പിന്തുണ നല്കുന്നു. കൊല്ലത്തെ മണ്‍മറഞ്ഞ പ്രതിഭകളുടെ പേരിലുള്ള 24 വേദികളിലും കേരളത്തിന്റെ കലാരൂപങ്ങള്‍ ആടിത്തമിര്‍ക്കുമ്പോള്‍ കലാപ്രേമികള്‍ ഒഴുകിയെത്തുകയാണ്.
ഞായറാഴ്ച ഒഴിവായിരുന്നതിനാല്‍ വീട്ടുജോലിക്കു വരെ അവധി നല്കി കൊല്ലത്തെ ജനത കലോത്സവത്തിന്റെ ആവേശത്തിലമര്‍ന്നു. വൈകിട്ട് നാലുമണിയോടെ എത്തിയ മഴയ്‌ക്കും കലാവേശ ചൂടിനെ തണുപ്പിക്കാനായില്ല. ഇനി ഒരു പകല്‍ മാത്രമാണ് കലാമാമാങ്കം.

ചിലര്‍ രാഷ്‌ട്രീയം കലര്‍ത്തി അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിച്ചെങ്കിലും സുമനസ്സുകളുടെ ഇടപെടല്‍ അത് ഒഴിവാക്കി. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് വഴിപ്പെട്ടപ്പോള്‍ കൊല്ലം കലോത്സവത്തില്‍ വിവാദങ്ങളൊന്നുമില്ലാതെ പഴയിടത്തിന്റെ കൈപ്പുണ്യത്തില്‍ കേരളത്തിന്റെ തനതു സസ്യാഹാരം കലാസ്‌നേഹികള്‍ രുചിച്ചു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കലോത്സവം അവസാനിക്കുമ്പോള്‍ കൊല്ലത്തിന് അഭിമാനിക്കാം.

ഇന്ന് രാവിലത്തെ മത്സരങ്ങള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ചടങ്ങില്‍ മുഖ്യാതിഥി പത്മശ്രീ. മമ്മൂട്ടിയാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമ്മാന വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നിര്‍വ്വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, സജി ചെറിയാന്‍, ചിഞ്ചു റാണി എന്നിവര്‍ പങ്കെടുക്കും.

സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്ന ജില്ലയില്‍ നിന്ന് സമ്മാനം വാങ്ങാന്‍ ഇരുപത് കുട്ടികള്‍ക്ക് മാത്രമെ പ്രധാനവേദിയില്‍ അനുവാദം നല്കുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കും. കലോല്‍സവ പ്രതിഭകള്‍ കലാരംഗത്ത് തുടരാന്‍ എന്താണ് ചെയ്യാനാകുക എന്നത് സര്‍ക്കാര്‍ പരിശോധിക്കും. വിജയിച്ചവര്‍ക്ക് ട്രോഫി കമ്മിറ്റി ഓഫീസ് വഴി ട്രോഫി വിതരണം ചെയ്യുന്നുണ്ട്. പ്രോത്സാഹനവും സര്‍ട്ടിഫിക്കറ്റും താമസിയാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1001 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ നിന്നാണ്.

239 ഇനങ്ങളിലായി ആകെ 12107 വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തിന്റെ ഭാഗമായി. 507 അപ്പീലുകളാണ് സംഘാടക സമിതിയ്‌ക്ക് മുമ്പാകെ വന്നത്. ഇതില്‍ 359 അപ്പീലുകള്‍ ഡിഡി മാര്‍ മുഖേനയും 211 അപ്പീലുകള്‍ വിവിധ കോടതികള്‍ മുഖേനയും വന്നതാണ്. കഴിഞ്ഞ വര്‍ഷം അപ്പീലൂകളുടെ എണ്ണം 362 ആയിരുന്നു. ഇരട്ടിയോളം വര്‍ധനയാണ് അപ്പീലുകളില്‍ ഉണ്ടായത്. മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാനായെങ്കിലും അപ്പീല്‍ കൂടുതലുള്ള വേദികളില്‍ പരിപാടികള്‍ നീണ്ടു പോയി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 199 പോയിന്റു നേടി ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതയ്‌ക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (103), വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് (84) മൂന്നാംസ്ഥാനത്തുമാണ്.

Tags: kannurKozhikodu62th State School Art Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.