തിരുവനന്തപുരം രണ്ട് പേരാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ദേശാഭിമാനിയുടെ ഇരകളായി സമൂഹമധ്യത്തില്‍ അപഹാസ്യരായത്.. ഇവരെക്കുറിച്ച് നുണക്കഥകള്‍ പ്രചിരിപ്പിച്ചാണ് താറടിച്ചത്. അവരുടെ മാനമാണ് ദേശാഭിമാനി കളഞ്ഞുകുളിച്ചത്.
കെഎസ് യു നേതാവായ അന്‍സീല്‍ ജലീലാണ് അതില്‍ ഒരു ഇര. . രണ്ടാമത്തേത് മറിയക്കുട്ടിയും. അന്‍സീല്‍ ജലീലിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് ദേശാഭിമാനി പ്രചരിപ്പിച്ചത്. എസ് എഫ് ഐ നേതാവ് വിദ്യ എന്ന പെണ്‍കുട്ടി മഹാരാജാസില്‍ ലക്ചററായിരുന്നു എന്ന വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി മറ്റൊരു ജില്ലയിലെ കോളെജില്‍ ലക്ചററര്‍ പോസ്റ്റ് നേടിയെടുത്തത് പിടിക്കപ്പെട്ടിരുന്നു. ഈ പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ഒരു കെഎസ് യു നേതാവിനെതിരെ ദേശാഭിമാനി കള്ളക്കഥ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ അന്‍സീല്‍ ജലീലിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തന്നെയെന്ന് തെളിഞ്ഞു.
ഇതുപോലെ തന്നെയാണ് അഞ്ച് മാസം സുരക്ഷാ പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് പിച്ച തെണ്ടാനിറങ്ങിയ മറിയക്കുട്ടിയെ സര്‍ക്കാരിനെ അപമാനിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന് ദേശാഭിമാനി കള്ളക്കഥ മെനഞ്ഞത്. മറിയക്കുട്ടിക്ക് അമേരിക്കയില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന മകളുണ്ടെന്നായിരുന്നു ഒരു ആരോപണം. മറ്റൊന്ന് മറിയക്കുട്ടിക്ക് അഞ്ചേക്കര്‍ ഭൂമിയുണ്ടെന്നതായിരുന്നു. ഇത് തെളിയിക്കുന്ന വ്യാജരേഖകളും ദേശാഭിമാനി ചമച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്ന് തെളിയിക്കുക മാത്രമല്ല, ദേശാഭിമാനിയെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു മറിയക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: