Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ: വിട്ടുവീഴ്ചയില്ലാത്ത സമരകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:22 pm IST
inKerala, Parivar

പകല്‍ വെളിച്ചത്തില്‍ ലോകം കണ്ടുനില്‍ക്കെ, ലക്ഷക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍, സരയുവിനെയും സൂര്യനെയും സാക്ഷിനിര്‍ത്തിയാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം നീക്കിയത്. അതിലെന്ത് ഗൂഢാലോചനയാണ് സാര്‍… ലോകാരാദ്ധ്യനായ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് നിന്ന് അത് നീക്കുകയല്ല, രാമന് ഭവ്യക്ഷേത്രം പണിയുകയാണ് ലക്ഷ്യമെന്ന് ആജന്മവ്രതം എടുത്ത കോടാനുകോടി ജനത ഇവിടെ ജീവിച്ചിരിക്കെ എന്തിന് വേണ്ടി ഞങ്ങള്‍ ഗൂഢാലോചന ചെയ്യണം… അത് ഈ നാടിന്റെ തീരുമാനമാണ്… എന്നായാലും അത് നടന്നേ മതിയാകൂ.. അത് രാമന്റെ ഇച്ഛയാണ്…

1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് വിനയ് കടിയാര്‍ ഇങ്ങനെ പറഞ്ഞത്… എഴുപതിലേക്ക് കാലൂന്നുകയാണ് പ്രായം. ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ ഒരു സമരകാലമായിരുന്നു കടിയാറിന്റെ ജീവിതം… എന്തൊരു പോരാട്ടമായിരുന്നു അത്… പേരിലെ വിനയം പോരാട്ടത്തില്‍ തെല്ലും കാട്ടിയില്ല കടിയാര്‍. വിനയം രാമനോട് മാത്രമെന്നായിരുന്നു അക്കാലത്തെ വിഖ്യാത വിനയ വാണികളിലൊന്ന്..

സോമനാഥത്തില്‍ തുടങ്ങേണ്ടിയിരുന്ന രാമരാജ്യസംസ്ഥാപനത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഭൂമിയില്‍ പിറന്നവരാണ് നമ്മള്‍ എന്ന് 1989ല്‍ മുപ്പത്തഞ്ചാമത്തെ വയസില്‍ വിനയ് ലഖ്‌നൗവിലെ ബജ്‌രംഗ് ദള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. രാമകാര്യത്തിനായി ഭക്തഹനുമാന്‍ ചെയ്തതെല്ലാം ഓരോ ബജരംഗ്ദളുകാരനും ചെയ്യേണ്ടിവരുമെന്നായിരുന്നു ആ ഉദ്‌ബോധനത്തിന്റെ പൊരുള്‍…

ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് അനേകായിരം യുവാക്കളെ നയിക്കുകയായിരുന്നു വിനയ്. ബജരംഗ്ദളിന്റെ തുടക്കക്കാരിലൊരുവന്‍. തീപ്പൊരി പ്രാസംഗികന്‍. തികഞ്ഞ പോരാളി. രാമക്ഷേത്രമെന്നത് വിനയ് കടിയാറിന് അധിനിവേശത്തിനെതിരായ പോരാട്ടമായിരുന്നു. ആ പ്രസംഗങ്ങളിലത്രയും നൂറ്റാണ്ടുകളിലൂടെ ഭാരതം നേരിട്ട അതിക്രമങ്ങള്‍ അദ്ദേഹം വിവരിക്കും. പലതും സദസിനെ കണ്ണീരണിയിക്കും. ചിലപ്പോള്‍ ആവേശം നിറയ്‌ക്കും. വിദേശഅക്രമികള്‍ തച്ചുതകര്‍ത്തതും കടത്തിക്കൊണ്ടുപോയതുമായ നമ്മുടെ പവിത്രമായ പ്രതീകങ്ങളെക്കുറിച്ച് എണ്ണിഎണ്ണിപ്പറയുമ്പോള്‍, എല്ലാം നാമൊരുനാള്‍ തിരികെപ്പിടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ജനം ഒപ്പം പ്രതിജ്ഞയെടുക്കും.

കാണ്‍പൂരുകാരന്‍ ദേവിപ്രസാദ് കടിയാറിന്റെ മകന്‍ പഠിച്ചെടുത്തത് കൊമേഴ്‌സായിരുന്നെങ്കിലും പ്രസംഗപീഠത്തില്‍ മുഴങ്ങിയത് മുഴുവന്‍ രാമതാരകമായിരുന്നു. താജ് മഹലിനെ തേജോമഹലെന്നും ജമാ മസ്ജിദിനെ ജമുനാദേവി ക്ഷേത്രമെന്നും വിളിക്കാന്‍ അദ്ദേഹം മുന്‍പിന്‍ നോക്കിയില്ല. സത്യം പറയുന്നതിന് ഭയക്കേണ്ടതില്ലെന്നായിരുന്നു കടിയാറിന്റെ മതം.

എബിവിപിയിലൂടെയാണ് തുടങ്ങിയത്. 1970ല്‍ ഉത്തര്‍പ്രദേശ് സംഘടനാസെക്രട്ടറിയായി. സമരം വിനയിന് പുത്തരിയായിരുന്നില്ല. 74ല്‍ ജയപ്രകാശ് നാരായണന്റെ ബിഹാര്‍ മൂവ്‌മെന്റ് കണ്‍വീനര്‍. എണ്‍പതില്‍ ആര്‍എസ്എസ് പ്രചാരക്. 82ല്‍ ഹിന്ദുജാഗരണ്‍ മഞ്ചില്‍. 84ല്‍ ബജരംഗദള്‍ സ്ഥാപിച്ചു. പിന്നെ പോരാട്ടത്തിന്റെ കാലം. ആ പോരാട്ടം ജനം ഏറ്റെടുത്തപ്പോള്‍ അയോദ്ധ്യയുടെ എംപിയായി മൂന്ന് തവണ ലോക്‌സഭയില്‍. 2012ല്‍ രാജ്യസഭയില്‍. 2002ലാണ് ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായത്. 2006ല്‍ ദേശീയ സെക്രട്ടറി…. കോടാനുകോടി രാമസേവകരിലൊരുവന്‍ എന്നതിനേക്കാള്‍ വലുതല്ല ഒന്നും എന്ന വാക്കുകളിലൂടെ കാലം വിനയ് കടിയാറിന്റെ കാല്‍ച്ചുവടുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്..

 

Tags: AyodhyaSri Ram JanmabhoomiUnrelenting Struggle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.