മാഹെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതിന് മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചാണ് ഇവര്‍ പരിഹസിക്കുന്ന കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മാലിദ്വീപ് സര്‍ക്കാരിലെ യുവശാക്തീകരണ ഉപമന്ത്രിയാണ് മല്‍ഷ ഷെറീഫും മറിയം ഷിയൂനയും. ട്രാന്‍സ്പോര്‍ട്ട്,വ്യോമയാന മന്ത്രിയാണ് ഹസ്സന് സിഹാന്‍.
“3 മന്ത്രിമാര്‍ ഇന്ത്യയ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ കമന്റുകളെ മാലിദ്വീപ് വിദേശകാര്യമന്ത്രാലയം അപലപിക്കുന്നു. ഈ കമന്റുകള്‍ക്ക് ഉത്തരവാദികളായ മന്ത്രിമാരെ ഉടനടി നീക്കം ചെയ്തിട്ടുണ്ട്,”- മാലിദ്വീപ് സര്‍ക്കാരിന്റെ വക്താവ് ഇബ്രാഹിം ഖലീല്‍ അറിയിച്ചു.
മന്ത്രിമാര്‍ മോദിയ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നയമല്ലെന്നും സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മന്ത്രിമാരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും മാലീദ്വീപ് സര്‍ക്കാര്‍ അറിയിച്ചു.
ജൂനിയര്‍ മന്ത്രി മറിയം ഷിയൂന നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും അസ്വീകാര്യവും ആണെന്നും കേന്ദ്രസര്‍ക്കാര്‍ മാലിദ്വീപിനെ അറിയിച്ചിരുന്നു. ഈ മന്ത്രിമാര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് മാലിദ്വീപിനെ മുന്‍പ്രസിഡന്റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സോളിഹും മാലിദ്വീപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: