മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി. മാംസ പേശികളിലെ പരിക്ക് പൂര്‍ണമായും ഭാദമാകത്ത സാഹചര്യത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തോളം പുറത്തിരുന്ന നദാല്‍ കഴിഞ്ഞ ആഴ്ചയാണ് ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തിയത്.
ബ്രിസ്ബേനിലെ അവസാന മത്സരത്തിനിടെ പേശികളില്‍ ചെറിയ വേദന അനുഭവപ്പെട്ടു. മെല്‍ബണില്‍ എത്തിയ ഉടന്‍ എംആര്‍ഐ സ്കാനിംഗ് വിധേയനായി. പരിശോധനയില്‍ പേശികള്‍ക്ക് പരിക്കുളളതായി കണ്ടെത്തി.മുമ്പുണ്ടായ പരിക്കിന്റെ അതേ സ്ഥാനത്തല്ല ഇപ്പോഴത്തെ പരിക്ക്.
ബ്രിസ്ബേന്‍ ഇന്റര്‍നാഷണലില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംസണോട് റാഫേല്‍ നദാല്‍ പരാജയപ്പെട്ടു. മൂന്ന് മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 5-7, 7-6 (8/6), 6-3 എന്ന സ്കോറിനായിരുന്നു തോല്‍വി. ഈ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: