ന്യൂദല്‍ഹി: ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്‌ട്രസഭ. വികസിത രാഷ്‌ട്രങ്ങളിലടക്കം ആഗോളതലത്തില്‍ വളര്‍ച്ച വളര്‍ച്ച കുറയുമ്പോവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2024ല്‍ നേട്ടമുണ്ടാക്കുമെന്ന് യുഎന്‍. യുനൈറ്റഡ് നേഷന്‍സിന്റെ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍റ് പ്രോസ്പെക്ടസ് എന്ന സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
അതേ സമയം ചൈനയുടെ വളര്‍ച്ച കീഴ്പ്പോട്ടായിരിക്കും. ചൈനയുടെ വളര്‍ച്ച 5.3 ശതമാനത്തില്‍ നിന്നും 4.7 ശതമാനത്തിലേക്ക് കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു മിതമാന്ദ്യ (moderate slowdown) മാണ് ചൈനയില്‍ ഉണ്ടാവുക. ലോകത്തിലെ വലിയ സമ്പദ് വ്യവസ്ഥയായ യുഎസിന്റെ ജിഡിപി 2023ല്‍ 2.5 ശതമാനമുണ്ടായിരുന്നത് 2024ല്‍ 1.4 ശതമാനത്തിലേക്ക് കൂപ്പുകുത്തും. തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്നതും ഡോളര്‍ പലിശനിരക്ക് കൂടുന്നതും മൂലം യുഎസില്‍ ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നത് കുറയുകയാണ്.
2024ല്‍ ഇന്ത്യ 6.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ആഭ്യന്തരമായ ഡിമാന്‍റ് വര്‍ധിക്കുന്നതും ഉല്‍പാദന-സേവനമേഖലകളിലെ വളര്‍ച്ചയും ഇന്ത്യയുടെ കുതിപ്പിനെ സഹായിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികകുതിപ്പ് മൂലം 2024ല്‍ ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യ 5.2 ശതമാനം വളര്‍ച്ച കൈവരിക്കും.
2025ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നേക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ആഗോള സാമ്പത്തിക വളര്‍ച്ച 2.7 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 2.4 ശതമാനമായേക്കും. “കോവിഡ് ഏല്‍പിച്ച മുറിവില്‍ നിന്നും വികസിതരാഷ്‌ട്രങ്ങള്‍ക്ക് കരകയറാനാവുന്നില്ലെന്ന് മാത്രമല്ല, പുതിയ നിക്ഷേപങ്ങള്‍ എത്താത്തതും ഈ രാഷ്‌ട്രങ്ങളെ തളര്‍ത്തുന്നു,”-റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള നാണ്യപ്പെരുപ്പത്തില്‍ ആശ്വാസമുണ്ട്. 2022ല്‍ 8.1 ശതമാനമായിരുന്ന നാണ്യപ്പെരുപ്പം 2023ല്‍ 5.7 ശതമാനവും 2024ല്‍ 3.9 ശതമാനവുമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: