കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ & ബി മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബവുമായി ബന്ധമുള്ള കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായി ചാനല്‍ എം.ഡി. നികേഷ് കുമാര്‍ സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരാകരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനലിനു കൈമാറിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നികേഷിനെ അടുത്തിടെ ഇ.ഡി. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികള്‍ക്ക് കവറേജ് നല്‍കാനും നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനുമുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ് ലഭിച്ചതെന്ന നികേഷിന്റെ വിശദീകരണത്തില്‍ ഇ.ഡി. തൃപ്തരല്ല. ഇതേ കുറിച്ച് സമാന്തരമായി ഐബി, എന്‍ ഐ എ അന്വേഷണം നടക്കുന്നുണ്ട്.
റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഉടമസ്ഥത സംബന്ധിച്ചു വിവിധ കോടതികളില്‍ കേസ് നടന്നിരുന്നു. എം. വി. നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചും, ഷെയര്‍ അലോട്‌മെന്റില്‍ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകള്‍ നടന്നതായി കാണിച്ചും, ഭൂരിപക്ഷം ഓഹരികള്‍ തട്ടിപ്പ് നടത്തി സ്വന്തം ആക്കി ചാനലിന്റെ ഉടമസ്ഥന്‍ ചമഞ്ഞു വില്പന നടത്തിയതു മായി ബന്ധപെട്ട കേസ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചു തൊടുപുഴ ട്രയല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്
2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 കുറ്റപാത്രം സമര്‍പ്പിച്ചു. കേസില്‍ ട്രയല്‍ തടസപ്പെടുത്താന്‍ പ്രതികള്‍ ഹൈ കോടതിയില്‍ നിന്നും ട്രയല്‍ സ്‌റ്റേ എടുത്തിരുന്നു. 2020 ല്‍ തന്നെ സ്‌റ്റേ ഹൈ കോടതി നീക്കം ചെയ്തു. എന്നാല്‍ തൊടുപുഴ സിജെഎം കോടതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌റ്റേ ഉണ്ട് എന്ന് കള്ളം പറഞ്ഞു ട്രയല്‍ നീട്ടി കൊണ്ട് പോകുകയായിരുന്നു.
ഹര്‍ജ്ജിക്കാരിയായ ലാലി ജോസഫ് പരാതി നല്‍കിയതിനെതുടര്‍ന്ന് ട്രയല്‍ നടപടികള്‍ ആരംഭിച്ചു. പ്രതികള്‍ കോടതില്‍ ഹാജരായി ജാമ്യം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന് പ്രകാരം നികേഷും ഭാര്യ റാണിയും കോടതിയില്‍ ഹാജരായി ജാമ്യം പുതുക്കി. റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ ഉടമസ്ഥത തെളിയിക്കുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിക്കാനുള്ള അന്തിമ അധികാരം സുപ്രീം കോടതി ട്രയല്‍ കോടതിക്ക് നല്‍കിയിരുന്നു. കോടതിയില്‍ സത്യം തെളിയും എന്നും ചാനലിന്റെ ഉടമസ്ഥത നഷ്ടപ്പെടും എന്നും വ്യക്തമായി അറിയാവുന്ന പ്രതികള്‍ ചാനല്‍ വാങ്ങാന്‍ വന്ന അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വില്പന നടത്തുകയായിരുന്നു. ഷെയര്‍ അലോട്‌മെന്റ് സംബന്ധിച്ചു നാഷണല്‍ കമ്പനി ലോ അപ്പേലറ്റ് ട്രിബൂണല്‍ ചെന്നൈ ബെഞ്ചില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത കേസ് ഇപ്പോഴും നിലനില്‍ക്കുന്നു.
തട്ടിക്കുട്ടു കമ്പനി ഉണ്ടാക്കി റിപ്പോര്‍ട്ടര്‍ ചാനല്‍ ഷെയര്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വാങ്ങി. റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയുടെ ബൈലോ പ്രകാരം ചാനലില്‍ ഉള്ള ഏതെങ്കിലും ഷെയര്‍ ഹോള്‍ഡര്‍ ചാനലിന്റെ ഷെയര്‍ വാങ്ങാന്‍ തയാറായാല്‍ അവര്‍ക്കു വേണ്ടെങ്കില്‍ മാത്രമേ പുറത്തു മറ്റൊരു വ്യക്തിക്ക് കൊടുക്കാന്‍ പാടാള്ളു. ചാനലിന്റെ മുഴുവന്‍ ഷെയര്‍കളും എടുക്കാന്‍ തയ്യാറാണ് എന്ന് ലാലി ജോസഫ് 2019 ലും 2023 ലും രേഖമൂലം അപേക്ഷ കൊടുത്തിട്ടുള്ളതാണ്. അത് പ്രകാരം അവര്‍ക്കു വേണ്ടെങ്കില്‍ മാത്രം പുറത്തു കൊടുക്കാനാകു.
വിവരാവകാശ രേഖകള്‍ പ്രകാരം 7 കോടി രൂപക്കാണ് അഗസ്റ്റ്യന്‍ സഹോദരന്മാര്‍ക്ക് നികേഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ വില്പന നടത്തിയതായി കാണുന്നത്. ഇത് കോടതി അലക്ഷ്യം ആണ്. ചാനല്‍ ഉടമസ്ഥത സംബന്ധിച്ചു ക്രിമിനല്‍ കേസും കമ്പനി കേസും വിവിധ കോടതികളില്‍ നിലനില്‍ക്കേ കളവു മുതല്‍ വില്പന നടത്തി. അത് അറിഞ്ഞുകൊണ്ട് വാങ്ങി. റിപ്പോര്‍ട്ടര്‍ ചാനല്‍ കേസ് ഇന്ത്യയില്‍ ഒരു റഫറന്‍സ് കേസ് ആയി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: