കന്നിമൂലയില്‍ പൂജാമുറി വരുന്നതില്‍ അപാകതയുണ്ടോ?
കന്നിമൂല ഭാഗത്ത് പൂജാമുറി വരുന്നതില്‍ അപാകതയില്ല. എന്നാല്‍ ഈ സ്ഥാനം നിരതന്‍ എന്ന അസുരന്റെ സ്ഥാനമാണ്. കൂടാതെ ഗ്രഹങ്ങളുടെ കണക്ക് പ്രകാരം രാഹുവാണ് ആ ദിക്കിന്റെ അധിപന്‍. വാസ്തുദേവന്റെ പാദം വരുന്നത് കൊണ്ട് മാത്രമാണ് പൂജാമുറി ഇവിടെ വരാമെന്ന് പറയുന്നത്. പൂജാമുറിക്ക് ഉത്തമസ്ഥാനം വടക കിഴക്ക് മൂലയായ ഈശാന കോണാണ്. ഇവിടെ ദൈവത്തിന്റെ സ്ഥാനമാണ്. കൂടാതെ വ്യാഴഗ്രഹവും അവിടെ സ്വാധീനിക്കുന്നു. അതിനാല്‍ കഴിയുമെങ്കില്‍ വടക്ക് കിഴക്കേമൂലഭാഗത്ത് പൂജാമുറി കൊടു ക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ പ്രസ്തുത ഗൃഹാന്തരീക്ഷത്തിന അനുസൃതമായ രീതിയില്‍ പൂജാമുറി കൊടുക്കുന്നതില്‍ തെറ്റില്ല.
വീട്ടിലെ പൂജാമുറിയുടെ ക്രമീകരണങ്ങള്‍ എങ്ങനെയാവാം?
പുതിയതായി വീട് പണിയുകയാണെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്ത് പൂജാമുറി ക്രമീകരിക്കുന്നത് ഉത്തമമാണ്. ഇല്ലെങ്കില്‍ കിഴക്കിന്റെ മറ്റ് ഭാഗങ്ങളില്‍ വന്നാലും തെറ്റില്ല. അതല്ലെങ്കില്‍ പ്രസ്തുത ഗൃഹത്തിന്റെ അനുയോജ്യമായ സ്ഥലത്ത് പൂജാമുറി പണിയണം. പൂജാമുറിയുടെ ചുമരിനോട് ചേര്‍ന്ന് ടോയ്‌ലറ്റ് പാടില്ല. അതുപോലെ മുകള്‍ഭാഗത്തും പാടില്ല. പൂജാമുറിയുടെ ചുമരിനോട് ചേര്‍ന്ന് വാഷ്‌ബെയ്‌സിനും ഫിറ്റ് ചെയ്യരുത്. പടങ്ങള്‍ എല്ലാം തന്നെ പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടും ആയിരിക്കണം. പൂജാമുറിക്കകത്ത് രണ്ട് പടികള്‍ കെട്ടാവുന്നതാണ്. ഇതേ രീതിയില തന്നെ കിഴക്കോട്ടും പടങ്ങള്‍വച്ച് ആരാധിക്കുന്നതില്‍ തെറ്റില്ല. വിളക്ക് കത്തിക്കുമ്പോള്‍ ദീപനാളം കിഴക്കോട്ടും പടിഞ്ഞാറോട്ടും കൊടുക്കണം. സന്ധ്യാസമയത്ത് ലക്ഷ്മീവിളക്ക് കത്തിച്ച് പ്രധാന വാതിലിന്റെ നടയില്‍ വയ്‌ക്കണം. വിശേഷ ദിവസങ്ങളില്‍ പൂജാ മുറിക്കകത്ത് അഞ്ച് തിരിയിട്ട് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. വിളക്കില്‍ നെയ്യ് അല്ലെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കണം. പൂജാ മുറിയില്‍ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കണം.
വീടിന്റെ മദ്ധ്യഭാഗം സ്‌റ്റെയര്‍കെയ്‌സ് വന്ന് അടഞ്ഞിരിക്കുകയാണ്. പത്ത് വര്‍ഷം പഴക്കമുള്ള ഈ വീട് വിലയ്‌ക്ക് വാങ്ങിയതില്‍ പിന്നെ കുടുംബത്തില്‍ എല്ലാവര്‍ക്കും അസുഖങ്ങളാണ്. ഇതിന് പരിഹാരം നിര്‍ദ്ദേശിക്കാമോ?
വീടിന്റെ മദ്ധ്യഭാഗം അടച്ചുകൊണ്ട് സ്‌റ്റെയര്‍കെയ്‌സ് പണിയാറില്ല. ഇപ്പോള്‍ നിങ്ങളുടെ വീട്ടില്‍ ഭൗമോര്‍ജ്ജം അടഞ്ഞിരിക്കുക യാണ്. ഇങ്ങനെയുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് എന്നും അസുഖങ്ങളായിരിക്കും. പരിഹാരമായി സ്‌റ്റെയര്‍കെയ്‌സ് അവിടെ നിന്നും മാറ്റണം. അതല്ലെങ്കില്‍ കിഴക്ക് വശത്തോ വടക്ക് വശത്തോ വീടിന് എക്സ്റ്റന്‍ഷന്‍ വരുത്തണം. വീട് വലുതാക്കണം. അപ്പോള്‍ വീടിന്റെ ചുറ്റളവും കൂടി നോക്കേണ്ടതുണ്ട്.
വീടിന്റെ തെക്ക് പടിഞ്ഞാറുഭാഗം കോണ്‍കട്ടായിട്ടാണ് പണിഞ്ഞിട്ടുള്ളത്. സ്ഥലം ആ രീതിയില്‍ വന്നതിനാലാണ് ഇങ്ങനെ പണിതത്. മൂന്ന് വര്‍ഷം മാത്രമാണ് വീടിന് പഴക്കം. ഈ വീട്ടില്‍ താമസം തുടങ്ങിയശേഷം മനസ്സമാധാനം ഇല്ലാത്ത അവസ്ഥയാണ്. മാറിമാറി ഓരോരുത്തര്‍ക്കും എന്നും അസുഖമാണ്. എന്ത് ചെയ്യണം?
വീടിന്റെ കന്നിമൂലയ്‌ക്കാണ് അപാകത. തെക്ക് പടിഞ്ഞാറ് സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കോണ്‍കട്ടായി പണിഞ്ഞത് എന്ന് മനസ്സിലായി. എന്നാല്‍ കന്നിമൂല ഭാഗവും വടക്ക് കിഴക്ക് ഈശാനകോണും ഒരിക്കലും കോണ്‍കട്ടായി പണിയരുത്. നമ്മുടെ വീടിന്റെ ഊര്‍ജലെവലിന് തന്നെ അപാകത സംഭവിക്കും. ഇതില്‍ വസിക്കുന്നവര്‍ക്ക് ജീവിതപരാജയം നിത്യസംഭവമായിരിക്കും. പല രീതിയിലുള്ള അപകടങ്ങള്‍ ഇങ്ങനെയുള്ള വീടുകളില്‍ സംഭവിക്കാറുണ്ട്. കോണ്‍കട്ടായി ഇരിക്കുന്ന ഭാഗം നേരെയാക്കണം.
ആരുഢകണക്കില്‍ പണികഴിപ്പിച്ച വീടിന്റെ വാസ്തുശാ സ്ത്രപരമായ കണക്കുകള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് എടുക്കു വാന്‍ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?
പണ്ടത്തെ ആരൂഢകണക്കില്‍ പണികഴിപ്പിച്ചിട്ടുള്ള വീടിന്റെ ചുറ്റ ളവ് കൃത്യമായിരിക്കും. ഈ കണക്ക് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് ശരി യാകില്ല. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വീടിനുണ്ട്.
ഒരിക്കലും മരണചുറ്റിന്റെ കണക്കില്‍ വീടിന്റെ ചുറ്റളവ് വയ്‌ക്കാറില്ല. ഓടിട്ട വീടിന്റെറെ ഓടുകള്‍ക്കിടയില്‍ കൂടെയും തട്ടുകള്‍ക്കിട യില്‍കൂടിയും ഊര്‍ജ്ജപ്രവാഹം വീടിനുള്ളിലേയ്‌ക്ക് കടന്നുവരും. എന്നാല്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് ഇത് ഉണ്ടാകുന്നില്ല.
വീടിന്റെ ഉപരിതലത്തില്‍നിന്നും വശങ്ങളില്‍ നിന്നും മാത്രമേ കോണ്‍ക്രീറ്റ് വീടിന് ഊര്‍ജ്ജപ്രവാഹം കിട്ടൂ. അതുകൊണ്ടാണ് പണ്ടത്തെ ആരൂഢകണക്കില്‍ പണിഞ്ഞ വീടുകളും കോണ്‍ക്രീറ്റ് വീടുകളും ഒരേ കണക്കില്‍ എടുക്കാന്‍ പാടില്ലെന്ന് പറയുന്നത്.
പുതുതായി ഒരു ഫഌറ്റ് അല്ലെങ്കില്‍ വില്ല വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. ഇതില്‍ ഏതാണ് നല്ലത്?
ഫഌറ്റും വില്ലകളും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഒരു ഫഌറ്റിനകത്ത് എഴുപത് ശതമാനം മാത്രമേ വാസ്തുശാസ്ത്രം ഉള്‍ക്കൊ ള്ളുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ വില്ലകളില്‍ തൊണ്ണൂറ് ശതമാനം വാസ്തുശാസ്ത്രം ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. കൂടാതെ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുന്നതിനും പ്രത്യേകമായി കിണര്‍ കുഴിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമെല്ലാം സൗകര്യമുണ്ട്. അതിനാല്‍ വില്ലകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.
സാമാന്യം വലിപ്പമുള്ളൊരു വീട് പണികഴിപ്പിക്കുകയാണ്. വടക്ക് കിഴക്ക് ഭാഗത്ത് ക്ഷേത്രമാതൃകയില്‍ പൂജാമുറി ചെയ്തുതരാമെന്ന് ആശാരി പറയുന്നു. അത് നല്ലത ല്ലായെന്ന് കല്പണിക്കാരനായ മേസ്തിരിയും പറഞ്ഞു. ഇതില്‍ ഏത് സ്വീകരിക്കണം?
താമസിക്കുന്ന വീടിനകത്ത് ക്ഷേത്രമാതൃകയില്‍ പൂജാമുറി ചെയ്യുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും. ഗൃഹാന്തരീക്ഷത്തി നനുസരിച്ച് പൂജാമുറി പണിയുന്നതാണ് ഉത്തമം. ദേവന് അമ്പലത്തില്‍ പ്രാധാന്യം, മനുഷ്യന് വീട്ടില്‍ പ്രാധാന്യം; ഇതാണ് തത്ത്വം. സാധാരണ രീതിയില്‍ ഒരു പൂജാമുറി പണികഴിപ്പിച്ച് അത്യാവശ്യം വേണ്ട എല്ലാ ചിത്രങ്ങളും വച്ച് വിളക്ക് കൊളുത്തി ആരാധിച്ചാല്‍ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും.
9 വര്‍ഷം മുമ്പ് പണികഴിപ്പിച്ച വീടിന്റെ താഴെ രണ്ട് ബെഡ്‌റും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കയറത്തക്കരീതിയില്‍ ഒരു പടിക്കെട്ടുമുറി ഉണ്ടായിരുന്നു. ഇപ്പോള്‍ വടക്ക് ഭാഗത്തായി ഒരു മുറി കൂടി പണികഴിപ്പിച്ചു. പലരും വീട് വന്ന് കണ്ടിട്ട് തെക്ക് പടിഞ്ഞാറ് കന്നിമൂല ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് ദോഷമാണെന്ന് പറയുന്നു. ഇതു ശരിയാണോ?
സാധാരണ ഒരു മുറിയെങ്കിലും പണിയുകയാണെങ്കില്‍ കന്നി മൂല ഭാഗത്ത് നിന്ന് തന്നെയാകണം. മറ്റുള്ള ഭാഗങ്ങള്‍ മുറി കെട്ടി യിട്ട് ഇവിടം ഒഴിച്ചിടുന്നത് ദോഷമാണ്. അതിനാല്‍ കഴിയുമെങ്കില്‍ കന്നിമൂല ഭാഗത്ത് ഒരു മുറി കൂടി കെട്ടി ക്രമീകരിക്കുക.
വീടിന്റെ സിറ്റൗട്ടില്‍ പക്ഷിക്കൂട് ഉണ്ട്. ഇത് തെറ്റാണെന്ന് പലരും പറയുന്നു. ശരിയാണോ?
സാധാരണ പക്ഷിക്കൂട്, പട്ടിക്കൂട് എന്നിവയ്‌ക്ക് സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. വീടിനകത്ത് പക്ഷിക്കൂട് വയ്‌ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: